Latest News

കര്‍ഷക സമരത്തിന്റെ മറവില്‍ പെട്രോള്‍ വില കുത്തനെ ഉയര്‍ത്തുന്നു

യുപിഎ സര്‍ക്കാറിന്റെ കാലത്ത് 48 ഡോളറിന് ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ലഭിച്ചപ്പോള്‍ 40 രൂപക്കു താഴെയായിരുന്നു പെട്രോളിന്റെ വില. അതേ വിലക്കു തന്നെ അസംസ്‌കത എണ്ണ ലഭിച്ചപ്പോള്‍ മേദി സര്‍ക്കാര്‍ പെട്രോളിന്റെ വില 70നു മുകളില്‍ തന്നെ നിലനിര്‍ത്തി.

കര്‍ഷക സമരത്തിന്റെ മറവില്‍ പെട്രോള്‍ വില കുത്തനെ ഉയര്‍ത്തുന്നു
X

കോഴിക്കോട്: രാജ്യം അതിശക്തമായ കര്‍ഷക സമരത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ അതിന്റെ മറവിലൂടെ പെട്രോള്‍ വില അമിതമായി ഉയര്‍ത്തി. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില ഇന്ന് 84 രൂപയാണ്. ഇത് എക്കാലത്തെയും ഉയര്‍ന്ന വിലയാണ്. കൊച്ചിയില്‍ 82.63 രൂപയും കോഴിക്കോട്‌ 83.49 രൂപയും തിരുവനന്തപുരത്ത് 84.23 രൂപയുമാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില. ഡീസല്‍ വിലയും കുത്തനെ ഉയര്‍ന്നു. 78.33 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നത്തെ വില. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 70.75 രൂപയുണ്ടായിരുന്നതില്‍ നിന്നാണ് ഒരു വര്‍ഷം കൊണ്ട് 8 രൂപ വര്‍ധിച്ചത്. 10 വര്‍ഷം മുന്‍പ് ഇതേ കാലയളവില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 52 രൂപക്കാണ് ലഭിച്ചിരുന്നത്. 31 രൂപയുടെ വര്‍ധനവാണ് 10 വര്‍ഷത്തിനിടെ പെട്രോളിനുണ്ടായത്.


2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ രാജ്യതലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 33.71 രൂപയായിരുന്നു. 2014ല്‍ ഡോ. മന്‍മോഹന്‍ സിങ് അധികാരമൊഴിയുമ്പോള്‍ 71.41 രൂപ വരെ പെട്രോളിന്റെ വില ഉയര്‍ന്നു. അക്കാലത്ത് ഗ്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വന്‍ വര്‍ധനവായിരുന്നു. പെട്രോളിയം വിലയിലും പ്രതിഫലിച്ചത്. 2004ല്‍ ബാരലിന് 38 ഡോളറായിരുന്നു ക്രൂഡ് ഓയിലിന്റെ വില. ഇത് 2014 ആയപ്പോള്‍ 108 ഡോളറായി ഉയര്‍ന്നു.


അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറഞ്ഞപ്പോഴും ബിജെപി സര്‍ക്കാര്‍ പെട്രോളിന്റെ വിലയില്‍ കുറവു വരുത്തിയില്ല. 2015- 16 ല്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില 46 ഡോളര്‍ വരെ താഴ്ന്നപ്പോഴും പെട്രോളിന്റെ വില 70 രൂപക്കു മുകളില്‍ തന്നെ നിലനിര്‍ത്തി. യുപിഎ സര്‍ക്കാറിന്റെ കാലത്ത് 48 ഡോളറിന് ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ലഭിച്ചപ്പോള്‍ 40 രൂപക്കു താഴെയായിരുന്നു പെട്രോളിന്റെ വില. അതേ വിലക്കു തന്നെ അസംസ്‌കത എണ്ണ ലഭിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ പെട്രോളിന്റെ വില 70നു മുകളില്‍ തന്നെ നിലനിര്‍ത്തി.


രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ ബിജെപി സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയതോടെയാണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവ് വരുത്താതിരിക്കുന്നത്.






Next Story

RELATED STORIES

Share it