Latest News

പെട്രോള്‍, ഡീസല്‍ വില വര്‍ധന: പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്രമന്ത്രിയ്ക്ക് ഗതാഗതമന്ത്രി കത്തയച്ചു

തുടര്‍ച്ചയായി കഴിഞ്ഞ ഏഴ് ദിവസങ്ങളായുള്ള വിലവര്‍ധനവ് ഇപ്പോള്‍തന്നെ ദുരിതം അനുഭവിക്കുന്ന ഗതാഗതമേഖലയേയും പൊതുജനങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പെട്രോള്‍, ഡീസല്‍ വില വര്‍ധന: പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്രമന്ത്രിയ്ക്ക് ഗതാഗതമന്ത്രി കത്തയച്ചു
X

തിരുവനന്തപുരം: കൊവിഡ്19 മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈസമയത്തും പെട്രോള്‍, ഡീസല്‍ വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പ്രതിഷേധം രേഖപെടുത്തിക്കൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രാധാന് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കത്തയച്ചു.

തുടര്‍ച്ചയായി കഴിഞ്ഞ ഏഴ് ദിവസങ്ങളായുള്ള വിലവര്‍ധനവ് ഇപ്പോള്‍തന്നെ ദുരിതം അനുഭവിക്കുന്ന ഗതാഗതമേഖലയേയും പൊതുജനങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരു ഭാഗത്ത് ലോകത്താകമാനം ക്രൂഡോയിലിന് ഇതുവരെ ഇല്ലാത്ത രീതിയില്‍ വിലകുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്തു ഇതിനു മുമ്പില്ലാത്ത രീതിയില്‍ വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത് വിരോധാഭാസമാണെന്ന് മന്ത്രി അറിയിച്ചു. ഓയില്‍ കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അതോടൊപ്പം തന്നെ ഡീസലിനും പെട്രോളിനും മേലുള്ള എക്‌സൈസ് തീരുവ വലിയ തോതില്‍ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി അമ്പരപ്പ് ഉണ്ടാക്കുന്നതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ക്രൂഡോയിലിന്റെ വില കുറഞ്ഞതിനനുസരിച്ചു ഇന്ധനവില കുറക്കുന്നതിന് എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും വര്‍ധിപ്പിച്ച എക്‌സൈസ് ഡ്യൂട്ടി കുറക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും മന്ത്രി കത്തിലാവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it