Latest News

വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാനായില്ല; ഷാഹിദാ കമാലിനെതിരായ ഹരജി ലോകായുക്ത തള്ളി

ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതിയിലാണ് ലോകായുക്തയുടെ വിധി

വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാനായില്ല; ഷാഹിദാ കമാലിനെതിരായ ഹരജി ലോകായുക്ത തള്ളി
X

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന് ആശ്വാസമായി ലോകായുക്ത വിധി. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതിയിലാണ് ലോകായുക്തയുടെ വിധി. എന്നാല്‍, പരാതിക്കാരിക്ക് വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം ഷാഹിദ കമാലിനെ വിമര്‍ശിക്കാനും ലോകായുക്ത തയ്യാറായി. രേഖകളിലില്ലാത്ത യോഗ്യത ചേര്‍ത്തതിനാണ് ലോകായുക്തയുടെ വിമര്‍ശനം. 'ചെയ്തത് പൊതുപ്രവര്‍ത്തകര്‍ക്ക് ചേരാത്ത നടപടി' എന്നായിരുന്നു ലോകായുക്തയുടെ പരാമര്‍ശം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും വനിതാ കമ്മീഷന്‍ അംഗമായി അപേക്ഷ നല്‍കുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതകള്‍ നല്‍കിയെന്നായിരുന്നു ഷാഹിദ കമാലിനെതിരായ ആരോപണം. വട്ടപ്പാറ സ്വദേശിയായ അഖില ഖാനാണ് ലോകായുക്തയെ പരാതിയുമായി സമീപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഖില ഖാന്‍ ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it