Latest News

നാടുകാണിച്ചുരത്തിലൂടെ രാത്രി യാത്രക്ക് അനുമതി

രാത്രി യാത്ര നടത്തുന്ന പഴം പച്ചക്കറി വാഹനങ്ങള്‍ക്ക് ഈ നിരോധനം പ്രയാസകരമായിരുന്നു

നാടുകാണിച്ചുരത്തിലൂടെ രാത്രി യാത്രക്ക് അനുമതി
X

മലപ്പുറം: റോഡിലെ വിള്ളലിനും മണ്ണിടിച്ചിലിനും തുടര്‍ന്ന് നാടുകാണിച്ചുരത്തിലൂടെയുള്ള രാത്രി യാത്രക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഒഴിവാക്കി. ജില്ലാ കടക്ടര്‍ കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷനായുള്ള ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ആഗസ്റ്റ് 8നാണ് ഇതുവഴിയുള്ള രാത്രി യാത്ര നിരോധിച്ചത്. രാത്രി എട്ടു മുതല്‍ രാവിലെ ആറുവരെയായിരുന്നു നിരോധനം. രാത്രി യാത്ര നടത്തുന്ന പഴം പച്ചക്കറി വാഹനങ്ങള്‍ക്ക് ഈ നിരോധനം പ്രയാസകരമായിരുന്നു.മഴ കുറഞ്ഞതും ഓണക്കാലമായതുമാണ് നിരോധനം ഒഴിവാക്കാന്‍ കാരണമായത്.

Next Story

RELATED STORIES

Share it