Latest News

പുത്തൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരവും ഓഫിസും കുത്തിത്തുറന്ന് മോഷണം; പ്രതിയുമായി പോലിസ് തെളിവെടുപ്പ് നടത്തി

പുത്തൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരവും ഓഫിസും കുത്തിത്തുറന്ന് മോഷണം; പ്രതിയുമായി പോലിസ് തെളിവെടുപ്പ് നടത്തി
X

പെരിന്തല്‍ണ്ണ: പട്ടാമ്പി റോഡിലെ വെള്ളാട്ട് പുത്തൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരവും ഓഫീസ് റൂമും കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പാലക്കാട് വടക്കാഞ്ചേരി സ്വദേശി മാടവന വീട്ടില്‍ വിശ്വനാഥന്‍ എന്ന മംഗംലം ഡാം വിശ്വനാഥന്‍ എന്നയാളെ പെരിന്തല്‍മണ്ണ പോലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനായി കൊണ്ട് വന്നു തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ഏപ്രില്‍ 13 നു രാത്രി വെള്ളാട്ട് പുത്തുര്‍ ക്ഷേത്ര ഭണ്ഡാരം തകര്‍ത്തും ക്ഷേത്ര ഓഫീസ് റൂം പൊളിച്ച് അകത്തു കടന്നു അലമാരയില്‍ സൂക്ഷിച്ചിരുന്ന 33000 രൂപ പ്രതി മോഷ്ടിച്ചു കൊണ്ട് പോയിരുന്നു.

ക്ഷേത്ര കമ്മിറ്റി നല്‍കിയ പരാതി പ്രകാരം പെരിന്തല്‍മണ്ണ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരികയായിരുന്നു. പാലക്കാട് കസബ പോലിസ് സ്‌റ്റേഷനില്‍ മോഷണ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിശ്വനാഥനെ അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ നിന്നും പെരിന്തല്‍മണ്ണ പോലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടപ്പിനായി കൊണ്ട് വന്നു. വിശ്വാനാഥന്റെ പേരില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു.

പെരിന്തല്‍മണ്ണ എസ്‌ഐ അലിയുടെ നേത്വത്തില്‍ എഎസ്‌ഐ രാജേഷ് എംഎസ്, സിപിഓമാരായ കൈലാസ്, ഷജീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.

Next Story

RELATED STORIES

Share it