- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിങ്ങളം-പെരുവഴിക്കടവ് റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കുന്ദമംഗലം മണ്ഡലത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തി ഗുണമേന്മയോടും സമയബന്ധിതവും സുതാര്യവുമായി നടപ്പാക്കുകയാണ് വകുപ്പെന്നും ഇതിനുള്ള നടപടികളാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ വികസനം നാടിന്റെ പൊതുവികസനത്തിന് സഹായകമാവും. 2025 ഓടെ ദേശിയപാത പ്രവൃത്തി പൂര്‍ത്തിയാകും. തീരദേശ പാതയും മലയോര ഹൈവേയും നാടിന്റെ വികസനകുതിപ്പിന് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ച് കോടിരൂപ ചെലവിലാണ് പെരിങ്ങളം പെരുവഴിക്കടവ് റോഡിന്റെ നവീകരണം പൂര്‍ത്തീകരിച്ചത്. പുതുതായി 3.37 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ പെരുവഴിക്കടവ് മുഴാപാലം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പി.ടി.എ റഹീം എം.എല്‍. എ അധ്യക്ഷത വഹിച്ചു. പി. ഡബ്യു.ഡി റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വി.കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സുഹറാബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ വി അനില്‍കുമാര്‍, എം സുഷമ, ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അബൂബക്കര്‍, ബ്ലോക്ക് അംഗങ്ങളായ ടി.പി മാധവന്‍, പി ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു.സി പ്രീതി, അംഗങ്ങളായ പി സുഹറ, എ പ്രീതി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















