Latest News

വളാഞ്ചേരിയിലെ ജനകീയ ഡോക്ടര്‍ വിടവാങ്ങി

വളാഞ്ചേരിയിലെ ജനകീയ ഡോക്ടര്‍ വിടവാങ്ങി
X

വളാഞ്ചേരി: വളാഞ്ചേരിയിലെ സാധാരണക്കാരുടെ അത്താണിയായിരുന്ന ഡോ. ഗോവിന്ദന്‍ നിര്യാതനായി. വ്യാഴാഴ്ച പത്ത് മണിയോടെയായിരുന്നു അന്ത്യം. ബുധനാഴ്ചകളില്‍ പ്രായമായവര്‍ക്കു വേണ്ടി മാത്രം സൗജന്യമായി ചികില്‍സ നല്‍കിയിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന ഗോവിന്ദന്‍ ഡോക്ടര്‍ സര്‍ക്കാര്‍ സര്‍വീസിലായിരുന്നു സേവനം ആരംഭിച്ചത്. ദീര്‍ഘകാലം വളാഞ്ചേരിയില്‍ തന്നെയായിരുന്നു ജോലിയും. അതിനിടയില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ഉണ്ടായ ചില അസ്വാരസ്യത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയപ്പോള്‍ ജോലി തന്നെ രാജിവച്ച് ജീവിതം വളാഞ്ചേരിയില്‍ തന്നെ തുടര്‍ന്നു. പിന്നീട് സ്വകാര്യ പ്രാക്റ്റീസ് ആരംഭിച്ചു. ഇക്കാലത്താണ് ഒരു ദിവസം സൗജന്യ ചികില്‍സയ്ക്ക് നീക്കിവച്ചത്.

2003 ലെ സംസ്ഥാന എല്‍ഡേര്‍ലി പുരസ്‌കാരം, 2009ലെ ദേശീയ എല്‍ഡേര്‍ലി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ഐഎംഎ ഡോക്ടോഴ്‌സ് ക്ലബ് സ്ഥാപകനാണ്, പാലിയേറ്റീവ് കെയര്‍ രക്ഷാധികാരിയായിരുന്നു.

ഭാര്യ വസന്തകുമാരി.

Next Story

RELATED STORIES

Share it