Latest News

60 വയസ് പൂര്‍ത്തിയായ പ്രവാസികള്‍ക്ക് പെന്‍ഷന്‍; ഉടന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശം

60 വയസ് പൂര്‍ത്തിയായ പ്രവാസികള്‍ക്ക് പെന്‍ഷന്‍; ഉടന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശം
X

കണ്ണൂര്‍: 60 വയസ് പൂര്‍ത്തിയായ പ്രവാസികള്‍ പ്രവാസി ക്ഷേമ പെന്‍ഷന് ഉടന്‍ അപേക്ഷിക്കണമെന്ന് ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി. ജില്ലയിലെ പ്രവാസികളുടെ പരാതി പരിഹാരത്തിനായി ചേര്‍ന്ന കമ്മിറ്റി യോഗം പത്ത് അപേക്ഷകള്‍ പരിഗണിച്ചു. ഇതില്‍ മൂന്നെണ്ണം തീര്‍പ്പാക്കി ബാക്കിയുള്ളവ പുനപ്പരിശോധനക്ക് നിര്‍ദേശിച്ചു. പ്രവാസി പെന്‍ഷന്‍, പെന്‍ഷന്‍ തുക കുടിശിക ലഭിക്കാത്തത്, സാന്ത്വന ചികിത്സാ സഹായം, വിദേശത്ത് ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തത്, വിസ തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. പ്രവാസി ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ടാതാണ് കൂടുതല്‍ പരാതികളും.

പ്രവാസി ക്ഷേമ ബോര്‍ഡില്‍ അംഗമാകാന്‍ www.pravasikerala.org എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. പ്രവാസികളുടെ പരാതികള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ddpknr1@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ ഡി എം കെ കെ ദിവാകരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികളായ അബ്ദുള്‍ നാസര്‍ വാക്കയില്‍, എം പ്രശാന്ത്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പ്രതിനിധി ടി രാഗേഷ്, പ്രവാസി സംഘടന പ്രതിനിധികളായ എം വി അബൂബക്കര്‍, എന്‍ കെ സൈനബ തുടങ്ങിയവര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it