Latest News

പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് ചെയ്യണം

പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് ചെയ്യണം
X

തിരുവനന്തപുരം; കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡിലെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത പെന്‍ഷന്‍ അര്‍ഹതയുളള ഗുണഭോക്താക്കള്‍ക്ക് സംസ്ഥാനത്തെ വിവിധ അക്ഷയകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്താനും, ശാരീരിക ബുദ്ധിമുട്ടുകള്‍ ഉളളവര്‍ക്ക് ഹോം മസ്റ്ററിംഗിനും, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകള്‍/ഗുണഭോക്താക്കള്‍ അംഗങ്ങളായിട്ടുളള ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനും 2022 ഫെബ്രുവരി 1 മുതല്‍ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്.

2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കളില്‍ ഇതുവരെയും മസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കളാണ് മസ്റ്ററിംഗ് ചെയ്യേണ്ടത്. 2020 ജനുവരി 1 മുതല്‍ പെന്‍ഷന്‍ ആയ ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് ചെയ്യേണ്ടതില്ല.

Next Story

RELATED STORIES

Share it