Latest News

പെന്‍ഷന്‍ നിഷേധം: ഏപ്രില്‍ ഒന്ന് അദ്ധ്യാപകസര്‍വീസ് സംഘടനാ സമരസമിതി കരിദിനമായി ആചരിച്ചു

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണം

പെന്‍ഷന്‍ നിഷേധം: ഏപ്രില്‍ ഒന്ന് അദ്ധ്യാപകസര്‍വീസ് സംഘടനാ സമരസമിതി കരിദിനമായി ആചരിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയ ഏപ്രില്‍ 1ന് അദ്ധ്യാപകസര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ ജീവനക്കാരും അദ്ധ്യാപകരും കരിദിനമായി ആചരിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കാന്‍ നിയോഗിച്ചിരുന്ന പുനപരിശോധനാ സമിതി സമര്‍പ്പിച്ച റിപോര്‍ട്ട് സംഘടനകളുമായി ചര്‍ച്ച ചെയ്ത് കേരളത്തില്‍ ഈ പദ്ധതി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് അദ്ധ്യാപകസര്‍വീസ് സംഘടനാ സമരസമിതി പഴയ പെന്‍ഷന്‍ നഷ്ടമായ ഏപ്രില്‍ 1 കരിദിനമായി ആചരിച്ചത്.

പി.എഫ്.ആര്‍.ഡി.എ നിയമത്തില്‍ നിന്നും പുറത്ത് കടന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പഴയ പെന്‍ഷന്‍ സമ്പ്രദായത്തിലേക്ക് തിരികെ വരുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത് കേരളവും പി.എഫ്.ആര്‍.ഡി.എ നിയമം ഉപേക്ഷിക്കുന്നതിന് നിയമതടസ്സം ഇല്ലെന്നുള്ളതിന്റെ തെളിവാണ്. 2013 ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരെ കൂടി നിലവിലുള്ള പഴയ പെന്‍ഷന്‍ സമ്പ്രദായത്തിലേക്ക് കൊണ്ടു വരണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കി തുടങ്ങിയ 2013 ഏപ്രില്‍ ഒന്നു മുതല്‍ എല്ലാവര്‍ഷവും ഏപ്രില്‍ ഒന്ന് അദ്ധ്യാപകസര്‍വീസ് സംഘടനാ സമരസമിതി കരിദിനമായി ആചരിച്ചു വരുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ അദ്ധ്യാപകസര്‍വീസ് സംഘടനാ സമരസമിതി നേതാക്കളായ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, എന്‍ ശ്രീകുമാര്‍, കെ ഷാനവാസ്ഖാന്‍, ഒകെ ജയകൃഷ്ണന്‍, ഡോ.കെഎസ് സജികുമാര്‍, ഡോ.വിഎം ഹാരിസ്, കെപി ഗോപകുമാര്‍, എസ് സജീവ്, കെ മുകുന്ദന്‍, നരേഷ്‌കുമാര്‍ കുന്നിയൂര്‍, കെഎ ശിവന്‍, എസ് സുധികുമാര്‍, അഭിലാഷ് കുമാര്‍, കെ വിനോദ്, ദീപുകുമാര്‍ കെ എസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

കരിദിനാചരണത്തിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം വികാസ്ഭവനില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ഖജാന്‍ജി കെപി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളായ പട്ടത്ത് കെ സുരകുമാര്‍, മെഡിക്കല്‍കോളജില്‍ ടി അജികുമാര്‍, കഴക്കൂട്ടത്ത് വൈ സുല്‍ഫീക്കര്‍, ആറ്റിങ്ങലില്‍ റ്റി വേണു, വര്‍ക്കലയില്‍ വി ബാലകൃഷ്ണന്‍, നെടുമങ്ങാട് പി ഹരീന്ദ്രനാഥ്, വാമനപുരത്ത് അനുമോദ് കൃഷ്ണയും പാലോടില്‍ ബിജു പുത്തന്‍കുന്ന്, ഡി.എച്ച്.എസില്‍ സതീഷ് കണ്ടല എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ ഭാരവാഹികളായ ആര്‍എസ് സജീവ്, ദേവികൃഷ്ണ എസ്, ആര്‍ സരിത, സന്തോഷ് വി, മനോജ്കുമാര്‍ എം, സുരേഷ് എസ്, ഗോപകുമാര്‍ കെ എസ്, സാജന്‍ എസ്, രാജീവ് പി, ഷിന്തുലാല്‍ ജി, അജി പിഎസ്, ഷൈന്‍ദാസ് വൈ, സതീഷ് എസ്, ചന്ദ്രബാബു, അരുണ്‍ജിത്ത്, മുബാറക്ക് റാവുത്തര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it