Latest News

വിവരാവകാശരേഖക്ക് ശരിയായ മറുപടി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്ക് പിഴ

വിവരാവകാശരേഖക്ക് ശരിയായ മറുപടി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്ക് പിഴ
X

കോഴിക്കോട്: ആവശ്യപ്പെട്ട രേഖയുടെ കരട് ഓഫിസിലുണ്ടെന്ന് മറുപടി നല്‍കിയിട്ടും പകര്‍പ്പ് നല്‍കാത്തതിന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കോഴിക്കോട് ശാഖയിലെ മൂന്നു ഉദ്യോഗസ്ഥര്‍ 5000 രൂപ വീതം പിഴ അടയ്ക്കാന്‍ ഉത്തരവ്. ഋസംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുല്‍ ഹക്കീമിന്റെതാണ് ഉത്തരവ്. ഇവര്‍ 14 ദിവസത്തിനകം തുക വിവരാവകാശ കമ്മീഷനില്‍ അടയ്ക്കണം.

കോഴിക്കോട് പാവങ്ങാട് മിഡോവ്‌സില്‍ ഡോ.എം.എം.അബ്ദുല്‍ സലാമിന്റെ പരാതിയില്‍ ആഗസ്റ്റ് 19ന് കമ്മീഷണര്‍ കോഴിക്കോടെത്തി ഇരുവിഭാഗത്തെയും കേട്ടിരുന്നു.

Next Story

RELATED STORIES

Share it