Latest News

ചിറ്റാപൂരിലെ ആര്‍എസ്എസ് മാര്‍ച്ച്: വടിയും കാവിത്തുണിയുമില്ലാതെ മാര്‍ച്ച് നടത്താന്‍ അനുവദിക്കാമെന്ന് മറ്റു സംഘടനകള്‍; സമാധാന യോഗം തീരുമാനമാവാതെ പിരിഞ്ഞു

ചിറ്റാപൂരിലെ ആര്‍എസ്എസ് മാര്‍ച്ച്: വടിയും കാവിത്തുണിയുമില്ലാതെ മാര്‍ച്ച് നടത്താന്‍ അനുവദിക്കാമെന്ന് മറ്റു സംഘടനകള്‍; സമാധാന യോഗം തീരുമാനമാവാതെ പിരിഞ്ഞു
X

കല്‍ബുര്‍ഗി: കര്‍ണാടകത്തിലെ ചിറ്റാപൂരില്‍ നവംബര്‍ രണ്ടിന് ആര്‍എസ്എസിന് റൂട്ട് മാര്‍ച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട സമാധാനയോഗം തീരുമാനമാവാതെ പിരിഞ്ഞു. മറ്റു ഒമ്പതു സംഘടനകളും അതേദിവസം തന്നെ റാലി നടത്തണമെന്ന് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്. കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ ഫൗസിയ തരാനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാധാന കമ്മിറ്റി യോഗത്തില്‍ ആര്‍എസ്എസ്, ഭീം ആര്‍മി, ഭാരതീയ ദലിത് പാന്തേഴ്‌സ്, ഹസിരു സേന, കര്‍ണാടക രാജ്യ ചലവദി ക്ഷേമാഭിവൃദ്ധി സംഘ, കര്‍ണാടക രാജ്യ റയ്ത്ത് സംഘ, ഗൗണ്ട കുറുബ എസ്ടി ഹൊരാത്ത സമിതി തുടങ്ങിയ സംഘടനകളുടെ നേതാക്കളാണ് പങ്കെടുത്തത്.

ദേശീയപതാകയും ഭരണഘടനയുടെ ആമുഖവുമായി ആര്‍എസ്എസിന് മാര്‍ച്ച് നടത്താമെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. വടിയും കാവിത്തുണിയുമായി പ്രകടനം നടത്താന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്യാത്ത സംഘടനക്ക് പ്രകടനം നടത്താന്‍ അനുമതി നല്‍കരുതെന്ന് ചില സംഘടനകള്‍ ആവശ്യപ്പെട്ടു. വടിയുമായി പ്രകടനം നടത്താന്‍ ആരെയും അനുവദിക്കരുതെന്ന് മറ്റുചിലരും ആവശ്യപ്പെട്ടു. എന്നാല്‍, ആര്‍എസ്എസ് അത് തള്ളി. ആര്‍എസ്എസ് വടിയും കാവിത്തുണിയുമായി പ്രകടന നടത്തിയാല്‍ തങ്ങളും അന്ന് തന്നെ പ്രകടനം നടത്തുമെന്ന് ഭീം ആര്‍മിയും യോഗത്തില്‍ പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് യോഗം പിരിയാന്‍ കാരണം.

കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ മണ്ഡലമായ ചിറ്റാപൂരില്‍ ഒക്ടോബര്‍ 19ന് മാര്‍ച്ച് നടത്തുമെന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ജില്ലാ ഭരണകൂടം അനുമതി നല്‍കിയില്ല. പിന്നീടാണ് നവംബര്‍ രണ്ടിന് മാര്‍ച്ച് നടത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it