Latest News

പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണം: അപ്പീലുമായി പോലിസ്

പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണം: അപ്പീലുമായി പോലിസ്
X

തിരുവനന്തപുരം: അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വിദ്വേഷപ്രസംഗം നടത്തിയ കേസില്‍ നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലിസ് കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. കേസ് ശനിയാഴ്ച പരിഗണിക്കും. പ്രോസിക്യൂഷനെ കേള്‍ക്കാതെ ജാമ്യം നല്‍കിയതിനെതിരേയും ജാമ്യം ലഭിച്ച ശേഷം വിവാദപരാമര്‍ശം പാടില്ലെന്ന നിബന്ധന ലംഘിച്ചതിനുമാണ് കോടതിയെ സമീപിച്ചത്.

മുസ് ലിംകള്‍ക്കെതിരേ വിദ്വേഷപരാമര്‍ശം നടത്തിയ സംഭവത്തില്‍ കേസെടുത്തെങ്കിലും മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു. പ്രോസിക്യൂഷനെ കേള്‍ക്കാതെത്തന്നെ ജാമ്യം നല്‍കാവുന്ന കേസാണ് പോലിസ് ചാര്‍ജ് ചെയ്തതെന്നും കേസിനെക്കുറിച്ച് പോലിസിന് ധാരണയില്ലായിരുന്നുവെന്നും ജാമ്യ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയത് പോലിസിന് ക്ഷീണമായി. വിവാദമായ കേസില്‍ വലിയ കോലാഹലത്തോടെ ഈരാട്ടുപേട്ടയില്‍നിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെങ്കിലും അന്നു തന്നെ ജാമ്യം ലഭിച്ചതിനെതിരേ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പീല്‍ പോകാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it