Latest News

ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ജോര്‍ജില്‍ നേതാവിനെ കാണില്ല; ഒറ്റപ്പെട്ട അവിവേകികളുടെ ഓരിയിടലില്‍ മാത്രമെന്നും എംഎ ബേബി

ഒറ്റപ്പെട്ട ചില അവിവേകികളുടെ ഓരിയിടലില്‍ കൂടുതല്‍ ഒന്നുമില്ല സംഘപരിവാറിന് ആളെക്കൂട്ടാന്‍ നടക്കുന്ന പി സി ജോര്‍ജുമാരുടെ ഒച്ച

ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ജോര്‍ജില്‍ നേതാവിനെ കാണില്ല; ഒറ്റപ്പെട്ട അവിവേകികളുടെ ഓരിയിടലില്‍ മാത്രമെന്നും എംഎ ബേബി
X

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ഉചിതമായ കൂട്ടാണ് പിസി ജോര്‍ജെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മതവിദ്വേഷപ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എംഎ ബേബിയുടെ പ്രതികരണം. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ പി സി ജോര്‍ജില്‍ നേതാവിനെ കാണുമെന്ന് കരുതാന്‍ അസാമാന്യ ചങ്കൂറ്റം വേണമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മതവിദ്വേഷപ്രസംഗം നടത്തിയ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് ഉചിതമായി. ആരെയും എന്തും പറയാന്‍ തനിക്ക് അവകാശമുണ്ട് എന്ന മട്ടിലായിരുന്നു എന്നും പി സി ജോര്‍ജ്. അതിന് ഇങ്ങനെ എങ്കിലും ഒരു അറുതി വരുമെങ്കില്‍ അത്രയും നല്ലത്.

കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ഉചിതമായ കൂട്ട് ആണ് പി സി ജോര്‍ജ്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ പി സി ജോര്‍ജില്‍ നേതാവിനെ കാണുമെന്ന് കരുതാന്‍ അസാമാന്യ ചങ്കൂറ്റം വേണം. ഒറ്റപ്പെട്ട ചില അവിവേകികളുടെ ഓരിയിടലില്‍ കൂടുതല്‍ ഒന്നുമില്ല സംഘപരിവാറിന് ആളെക്കൂട്ടാന്‍ നടക്കുന്ന പി സി ജോര്‍ജുമാരുടെ ഒച്ച. മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയ്‌ക്കൊപ്പം നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതുമാത്രമാണ് ഇന്ന് എല്ലാ മതന്യൂനപക്ഷങ്ങളുടെയും മുന്നിലെ ഏകവഴി.

Next Story

RELATED STORIES

Share it