Latest News

'ഓണറേറിയം നല്‍കുക, അല്ലെങ്കില്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കും'; സര്‍ക്കാരിന് അന്ത്യശാസനം നല്‍കി യുപിയിലെ എന്‍എച്ച്എം തൊഴിലാളികള്‍

ഓണറേറിയം നല്‍കുക, അല്ലെങ്കില്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കും; സര്‍ക്കാരിന് അന്ത്യശാസനം നല്‍കി യുപിയിലെ എന്‍എച്ച്എം തൊഴിലാളികള്‍
X

ലഖ്‌നോ: ഒക്ടോബര്‍ 10-നകം ഓണറേറിയം നല്‍കിയില്ലെങ്കില്‍ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് അറിയിച്ച് ഉത്തര്‍പ്രദേശിലെ എന്‍എച്ച്എം തൊഴിലാളികള്‍. ലഖ്നോവിലെ നാഷണല്‍ ഹെല്‍ത്ത് മിഷനിലെ (എന്‍എച്ച്എം) ആയിരക്കണക്കിന് ജീവനക്കാരാണ് മൂന്ന് മാസമായി ഓണറേറിയം നല്‍കാത്തതിനാല്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് . ഒക്ടോബര്‍ 10നകം ശമ്പളം നല്‍കിയില്ലെങ്കില്‍ ആരോഗ്യ സേവനങ്ങള്‍ നിര്‍ത്തുമെന്ന് ആംബുലന്‍സ് സര്‍വീസ് ജീവനക്കാര്‍ പറഞ്ഞു.

സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം എന്‍എച്ച്എം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. കൂടാതെ, 108, 102 ആംബുലന്‍സ് സര്‍വീസുകള്‍, അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് സര്‍വീസ്, വിവിധ ഡയഗ്‌നോസ്റ്റിക് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സംഘടനകള്‍ എന്‍എച്ച്എം വഴിയാണ് നടത്തുന്നത്. 50,000 ല്‍ അധികം തൊഴിലാളികള്‍ ഈ സംഘടനകളില്‍ ജോലി ചെയ്യുന്നു. എന്‍എച്ച്എമ്മില്‍ നിന്ന് പേയ്മെന്റുകള്‍ ലഭിച്ചാലുടന്‍ ഓണറേറിയം നല്‍കുമെന്ന് ഈ സംഘടനകളുടെ ഡയറക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇതുവരെയായും ആര്‍ക്കും പണം ലഭിച്ചിട്ടില്ല.

Next Story

RELATED STORIES

Share it