Latest News

ട്രെയിനിലെ ശുചിമുറിയില്‍ പോയ യുവാവ് തിരികെ വന്നില്ല; പത്തനംതിട്ട സ്വദേശിയെ കാണാനില്ലെന്നു പരാതി

ട്രെയിനിലെ ശുചിമുറിയില്‍ പോയ യുവാവ് തിരികെ വന്നില്ല; പത്തനംതിട്ട സ്വദേശിയെ കാണാനില്ലെന്നു പരാതി
X

റാന്നി: ട്രെയിനില്‍ യാത്ര ചെയ്ത പത്തനംതിട്ട സ്വദേശിയെ കാണാതായതായി പരാതി. വെച്ചൂച്ചിറ സ്വദേശിയായ വിനീതിനെ(32)യാണ് കാണാതായത്. മംഗളൂരുവില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുകയാണ് വിനീത്. ഇക്കഴിഞ്ഞ ബുധനാഴ്ച ജോലി കഴിഞ്ഞ് നാട്ടിലേക്കു വരുമ്പോഴാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്ത വിനീതിനെ ശുചിമുറിയില്‍ പോയ ശേഷം കാണാതാകുകയായിരുന്നു.

ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന്‍ വിട്ടതിന് പിന്നാലെ വിനീത് ശുചിമുറിയില്‍ പോകുന്നതിനായി എഴുന്നേറ്റു. മിനിറ്റുകള്‍ കഴിഞ്ഞിട്ടും കാണാതയതോടെ സുഹൃത്തുക്കള്‍ ശുചിമുറിയില്‍ അടക്കം പരിശോധന നടത്തി. എന്നാല്‍ വിനീതിനെ കണ്ടെത്താനായില്ല. മറ്റൊരു യാത്രക്കാരന്‍ ഒരാള്‍ വാതിലിലൂടെ പുറത്തേയ്ക്ക് വീണതായി സംശയം പറഞ്ഞതോടെ, ഇവര്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി പരിശോധന നടത്തിയെങ്കിലും വിനീതിനെ കണ്ടെത്താനായില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it