Latest News

പാര്‍ട്ടി അവഗണിക്കുന്നു; കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ബഹിഷ്‌കരിച്ച് മുല്ലപ്പള്ളി

പാര്‍ട്ടി അവഗണിക്കുന്നു; കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ബഹിഷ്‌കരിച്ച് മുല്ലപ്പള്ളി
X

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ബഹിഷ്‌കരിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന നേതൃത്വം തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമ്മേളനത്തില്‍ നിന്ന് മുല്ലപ്പള്ളി വിട്ടുനില്‍ക്കുന്നത്. ദേശീയ നേതൃത്വത്തെ തീരുമാനം അറിയിച്ചിട്ടുണ്ട്.

കെപിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞതിന് ശേഷം പാര്‍ട്ടി തനിക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്ന് മുല്ലപ്പള്ളി നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. അടുത്തിടെ നടന്ന കോണ്‍ഗ്രസിന്റെ പല നിര്‍ണായക യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസിന്റെ 85ാം പ്ലീനറി സമ്മേളനത്തിനാണ് ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഇന്ന് തുടക്കം കുറിച്ചത്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ 10,000ലധികം പ്രതിനിധികള്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it