- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡി കെ ശിവകുമാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
രണ്ടായിരത്തിലധികം പ്രവര്‍ത്തകരാണ് ശിവകുമാറിനെ സ്വീകരിക്കാന്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ജാമ്യം ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് കോണ്‍ഗ്രസ് നേതാവിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ചത്. രണ്ടായിരത്തിലധികം പ്രവര്‍ത്തകരാണ് ശിവകുമാറിനെ സ്വീകരിക്കാന്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

റോഡിന് ഇരുവശത്തും ബാനറുകളും ഫഌക്‌സുകളും പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നു. വിമാനത്താവളത്തില്‍നിന്ന് ആരംഭിച്ച റാലി സദാഹള്ളി ഗേറ്റ് വരെ നീണ്ടു. 125കിലോ ആപ്പിള്‍ ഉപയോഗിച്ച് തയ്യാറാക്കിയ മാലയും പ്രവര്‍ത്തകര്‍ ശിവകുമാറിനായി ഒരുക്കി. പ്രവര്‍ത്തകരുടെ ബാഹുല്യം കാരണം നഗരത്തില്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, കനകപുരയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും ശിവകുമാറിനെ സ്വീകരിക്കാനായി എത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് തുറന്ന കാറിലാണ് അദ്ദേഹത്തെ സംസ്ഥാന സമിതി ഓഫിസിലേക്ക് എത്തിച്ചത്.

കഴിഞ്ഞമാസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നാലാഴ്ചയോളം അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിഞ്ഞു. ഒക്ടോബര്‍ 23നാണ് ശിവകുമാറിന് ജാമ്യം ലഭിച്ചത്. അതേസമയം ശിവകുമാറിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍സ്വീകരണം നല്‍കിയതിനെ വിമര്‍ശിച്ച് കര്‍ണാടക ബിജെപി രംഗത്തെത്തി. വലിയൊരു അഴിമതിയിലും കള്ളപ്പണ ഇടപാടിലും ജയിലിലായ ഒരു നേതാവിന് ഹീറോയുടെ സ്വീകരണമാണ് ഒരു പാര്‍ട്ടി നല്‍കിയത്. അവരുടെ മനോനില എന്തായിരിക്കുമെന്നും ബിജെപി ചോദിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















