Latest News

കെ.കെ. രാഗേഷ് എംപിക്ക് പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ ചില്‍ഡ്രന്‍ അവാര്‍ഡ്

കെ.കെ. രാഗേഷ് എംപിക്ക് പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ ചില്‍ഡ്രന്‍ അവാര്‍ഡ്
X

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി പാര്‍ലിമെന്റില്‍ നടത്തിയ ഇടപെടലുകള്‍ക്ക് കെ.കെ. രാഗേഷ് എംപിക്ക് അംഗീകാരം. കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും അവകാശ സംരക്ഷണത്തിനായി പാര്‍ലിമെന്റില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് നല്‍കുന്ന പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ ചില്‍ഡ്രന്‍(പിജിസി) അവാര്‍ഡാണ് കെ.കെ. രാഗേഷ് എംപിക്ക് ലഭിച്ചത്.

സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള അവസരം പിന്നാക്ക വിഭാഗത്തിലെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിലെയും കുട്ടികള്‍ക്ക് ലഭിക്കുന്നതിനായി പാര്‍ലമെന്റിലെ ചര്‍ച്ചകളൂടെയും ചോദ്യങ്ങളിലൂടെയും നടത്തിയ നിരന്തരമായ ഇടപെടലാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

ബാലാവകാശ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പാര്‍ലിമെന്റംഗംങ്ങളുടെ സഹകരണം ഉറപ്പാക്കുവാനും ബാലാവകാശ സംരക്ഷണത്തിനുള്ള നിയമനിര്‍മാണത്തിന്റെ സാദ്ധ്യതകള്‍ ആരായാനും ലക്ഷ്യമിട്ട് 2013ല്‍ ആണ് പിജിസി രൂപീകരിക്കപ്പെട്ടത്. വിവിധ പാര്‍ട്ടികളിലെ 33 എം പിമാര്‍ പിജിസിയില്‍ അംഗങ്ങളാണ്.

സെപ്തംബര്‍ 23 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. പാര്‍ലമെന്റ് അംഗങ്ങളും ബാലാവകാശ പ്രവര്‍ത്തകരും തമ്മിലുള്ള ആശയവിനിമയവും ഇതോടനുബന്ധിച്ചു നടക്കും.

കൊവിഡ് 19 നിബന്ധനകള്‍ മാനിച്ച് ഓണ്‍ലൈനിലൂടെ ആണ് ചടങ്ങു നടക്കുക.

Next Story

RELATED STORIES

Share it