Latest News

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; പെ​ഗസസ് ഉയർത്തി സഭ പ്രക്ഷുബ്ധമാക്കാൻ പ്രതിപക്ഷപാർട്ടികൾ

നാളെ രാവിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും.

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; പെ​ഗസസ് ഉയർത്തി സഭ പ്രക്ഷുബ്ധമാക്കാൻ പ്രതിപക്ഷപാർട്ടികൾ
X

ന്യൂഡൽഹി: ഈ വർഷത്തെ പാർലമെന്റ് ബജറ്റ് സമ്മേളത്തിന് ഇന്ന് തുടക്കമാവും. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വെെകീട്ട് അഭിസംബോധന ചെയ്യും. അരമണിക്കൂറിനു ശേഷം ലോക്സഭ ചേരുമ്പോൾ ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക സർവേ സഭയിൽ വെക്കും.

നാളെ രാവിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധി മറികടക്കാൻ ബജറ്റിൽ പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച ലോക്‌സഭയിൽ ബുധനാഴ്ച ആരംഭിക്കും. നാലുദിവസമാണ് ചർച്ചയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചർച്ചയ്ക്കു മറുപടി പറയും.

അതേസമയം, ഇന്ത്യ-ഇസ്രയേൽ പ്രതിരോധ കരാറിലൂടെ ഇന്ത്യ പെ​ഗസസ് വാങ്ങിയെന്ന ന്യുയോർക്ക് ടെെംസിന്റെ പുതിയ വെളിപ്പെടുത്തൽ പാർലമെന്റിനെ പ്രക്ഷുബ്ധമാക്കും. പ്രധാനമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന പ്രതിഷേധം ഇരുസഭകളിലും അറിയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഏർപ്പെടുത്തുന്നതിനുള്ള നിയമനിർമാണം, അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും.

ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെയാണ് പാർലമെന്റ് സമ്മേളനം എന്നത് ശ്രദ്ധേയമാണ്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കാരണം ബുധനാഴ്ച മുതൽ രാജ്യസഭ രാവിലെ 10 മുതൽ മൂന്നര വരെയും ലോക്‌സഭ വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതു വരെയുമാണ് ചേരുക.

Next Story

RELATED STORIES

Share it