Latest News

അധ്യാപകനെ മര്‍ദ്ദിച്ചു; രക്ഷിതാവ് അറസ്റ്റില്‍

അധ്യാപകനെ മര്‍ദ്ദിച്ചു; രക്ഷിതാവ് അറസ്റ്റില്‍
X

തൃശൂര്‍: അധ്യാപകനെ മര്‍ദ്ദിച്ച രക്ഷിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പോഴങ്കാവ് സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെ അധ്യാപകനായ ഭരത് കൃഷ്ണനെ മര്‍ദിച്ച കേസിലാണ് രക്ഷിതാവായ പോഴങ്കാവ് സ്വദേശി ധനേഷ് അറസ്റ്റിലായത്.

സ്‌കൂളില്‍ പഠിക്കുന്ന ധനേഷിന്റെ മകന്‍ ആരോടും പറയാതെ വീട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന്, അധ്യാപകന്‍ ഭരത് കൃഷ്ണന്‍ വീട്ടിലെത്തി കുട്ടിയെ തിരികെ സ്‌കൂളിലേക്ക് കൊണ്ടുവന്നു. ഇത് ധനേഷിനെ പ്രകോപിപ്പിക്കുകയും വൈകുന്നേരം സ്‌കൂളിലെത്തിയ ധനേഷ് അധ്യാപകനെ മര്‍ദ്ദിക്കുകയായിരുന്നു.

ഇയാള്‍ ക്രിമിനല്‍ കേസ് പശ്ചാത്തലമുള്ളയാളാണെന്ന് പോലിസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തിനുശേഷം ഒളിവില്‍ പോയ ധനേഷിനെ നെടുമ്പാശേരിയില്‍ വച്ചാണ് പോലിസ് പിടികൂടിയത്. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it