Latest News

പന്തീരങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യാപേക്ഷ തള്ളി

പ്രതികളെ ചോദ്യംചെയ്തപ്പോള്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് താഹ ഫസിലിന്റെ ജാമ്യാപേക്ഷക്കെതിരില്‍ എന്‍ഐഎ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടത്.

പന്തീരങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യാപേക്ഷ തള്ളി
X

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ പ്രതിയാക്കപ്പെട്ട താഹ ഫസലിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് താഹ ഫസല്‍. മുഖ്യപ്രതിയായ അലന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.

പ്രതികളെ ചോദ്യംചെയ്തപ്പോള്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് താഹ ഫസിലിന്റെ ജാമ്യാപേക്ഷക്കെതിരില്‍ എന്‍ഐഎ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രതികളില്‍നിന്ന് പിടികൂടിയ പുസ്തകങ്ങള്‍, ലഘുലേഖകള്‍, മുദ്രാവാക്യം വിളിക്കുന്ന സിഡികള്‍ എന്നിവയാണ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. ഇവയുടെ അടിസ്ഥാനത്തിലാണ് കോടതി താഹയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസ് സംസ്ഥാന പോലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് കത്തയച്ചിരുന്നു. എന്നാല്‍ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it