Latest News

പന്തളം കൊട്ടാരത്തിലെ ഇളയ തമ്പുരാട്ടി അന്തരിച്ചു

പന്തളം കൊട്ടാരത്തിലെ ഇളയ തമ്പുരാട്ടി അന്തരിച്ചു
X

പന്തളം: പന്തളം കൊട്ടാരത്തിലെ ഇളയ തമ്പുരാട്ടി കൈപ്പുഴ പുത്തന്‍ കോയിക്കല്‍ അംബാലിക തമ്പുരാട്ടി(94) അന്തരിച്ചു. ചൊവ്വാഴ്ച്ച, രാത്രി 11 മണിക്ക് സ്വന്തം വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. 94 വയസ്സായിരുന്നു. സ്വാതന്ത്ര്യസമര സേനാനി തൃശൂര്‍ കുറ്റിമുക്ക് എറണൂര്‍ ഇല്ലത്ത് പരേതനായ നീല കണ്ഠന്‍ നമ്പൂതിരിയുടെ ഭാര്യയാണ്.

പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം ട്രഷറര്‍ ദീപാവര്‍മ്മ മകളാണ്. വേണുഗോപാല്‍ (മാവേലിക്കര കൊട്ടാരം) മരുമകനാണ്. പരേതരായ പന്തളം കൊട്ടാരം വലിയതമ്പുരാന്‍ കെ രവി വര്‍മ്മ, പരേതയായ വലിയ തമ്പുരാട്ടി ലക്ഷ്മി തമ്പുരാട്ടി, കെ രാജരാജവര്‍മ്മ (ഓമല്ലൂര്‍ അമ്മാവന്‍), കെ രാമവര്‍മ്മ (ജനയുഗം), എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം ഉച്ചക്ക് ശേഷം മൂന്നിന് പന്തളം കൊട്ടാരം വക കൈപ്പുഴയിലുള്ള ശ്മശാനത്തില്‍ നടക്കും.

Next Story

RELATED STORIES

Share it