Latest News

പഞ്ചായത്ത് മെമ്പര്‍ വാനിടിച്ച് മരിച്ചു

ബസ് കാത്തുനില്‍ക്കെയാണ് അപകടം

പഞ്ചായത്ത് മെമ്പര്‍ വാനിടിച്ച് മരിച്ചു
X

മലപ്പുറം: മലപ്പുറം മങ്കടയില്‍ ഗ്രാമപഞ്ചായത്ത് അംഗം വാനിടിച്ച് മരിച്ചു. മങ്കട പഞ്ചായത്ത് നാലാം വാര്‍ഡ് സിപിഐ മെമ്പര്‍ സി പി നസീറ(40)യാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെ കടന്നമണ്ണയിലെ വീടിനു സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. കടകളിലേക്ക് സാധനം കൊണ്ടുവരുന്ന ഡെലിവറി വാന്‍ വന്നിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറി പി ടി ഷറഫുദ്ദീന്റെ ഭാര്യയാണ്. മൂന്ന് മക്കളുണ്ട്. മൃതദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍.

Next Story

RELATED STORIES

Share it