Latest News

പനം കൂമ്പ്; പാലക്കാടിന്റെ സ്വന്തം വിഭവം

പന നൊങ്ക് ലഭിക്കുന്ന കരിമ്പനത്തേങ്ങ മുളപ്പിച്ചാണ് കൂമ്പ് എടുക്കുന്നത്.

പനം കൂമ്പ്; പാലക്കാടിന്റെ സ്വന്തം വിഭവം
X

കോഴിക്കോട്: കരിമ്പനകളുടെ നാടാണ് പാലക്കാട്. പന നൊങ്കും നൊങ്ക് അരച്ചു ചേര്‍ത്ത സര്‍ബത്തുമൊക്കെ പാലക്കാടിന്റെ സ്വന്തം വിഭവങ്ങളാണ്. മറ്റുള്ളവര്‍ക്ക് ഏറെയൊന്നും പരിചിതമല്ലാത്ത ഒരു വിഭവമാണ് കരിമ്പനയുടെ കൂമ്പ്. കരിമ്പനത്തേങ്ങ മുളച്ചുണ്ടാകുന്ന കൂമ്പാണ് ഇത്.


തമിഴ്‌നാട്ടിലെ ഗ്രാമീണ തെരുവുകളില്‍ സാധാരണയായി കാണാറുള്ള ഒരു ഭക്ഷ്യവിഭവമാണ് പനം കൂമ്പ് വേവിച്ചത്. പാലക്കാടും ചിലയിടങ്ങളില്‍ ഇത് ലഭിക്കാറുണ്ട്. പറിച്ചെടുത്ത പനം കൂമ്പ് ഉന്തുവണ്ടിയിലിട്ട് വില്‍പ്പന നടത്തുന്നവരുമുണ്ട്. കിലോ ഗ്രാമിന് 80-110 രൂപയാണ് ഇതിന്റെ വില.


പന നൊങ്ക് ലഭിക്കുന്ന കരിമ്പനയുടെ മൂത്ത തേങ്ങ മുളപ്പിച്ചാണ് കൂമ്പ് എടുക്കുന്നത്. തേങ്ങ മുളക്കാന്‍ പാകിയ ശേഷം പുറത്തുവരുന്ന ആദ്യ കൂമ്പാണ് ഇത്. ദഹന സംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് വളരെ നല്ലതാണെന്ന് കരുതപ്പെടുന്ന പനം കൂമ്പിന് ഔഷധ ഗുണമുണ്ടെന്നും വിശ്വാസമുണ്ട്. പുറംതോട് കളഞ്ഞ് വൃത്തിയാക്കിയ പനം കൂമ്പ് വെള്ളത്തിലിട്ട് പുഴുങ്ങിയെടുത്താണ് കഴിക്കാറുള്ളത്. ഇതില്‍ അല്‍പ്പം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കും. നന്നായി വെന്ത പനം കൂമ്പ് ഒടിച്ച് പുറംതോടില്‍ നിന്നും കാമ്പുള്ള ഭാഗം ചീന്തിയെടുത്താണ് കഴിക്കാറുള്ളത്. രുചികരമായ ഒരു ഭക്ഷ്യവിഭവമാണ് ഇത്.




Next Story

RELATED STORIES

Share it