Latest News

ഉള്ളിലോറിയില്‍ പാന്‍മസാല കടത്ത്: രണ്ടു പേര്‍ പിടിയില്‍

ഉള്ളിലോറിയില്‍ പാന്‍മസാല കടത്ത്: രണ്ടു പേര്‍ പിടിയില്‍
X

ചെറുവത്തൂര്‍: ഉള്ളി കൊണ്ടുവരുന്നതിന്റെ മറവില്‍ നിരോധിത പാന്‍മസാല ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. വടകര സ്വദേശികളായ വിവേക്, അഷ്‌റഫ് എന്നിവര്‍ക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.

ചൊവ്വാഴ്ച്ച വൈകിട്ടാണ് ചെറുവത്തൂര്‍ ദേശീയപാതയില്‍ വെച്ച് ഉള്ളിയുമായി വന്ന ലോറി മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നടത്തിയ പരിശോധനയില്‍ ഉള്ളിചാക്കില്‍ നിന്നും നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. 21 ചാക്കുകളിലായി മുപ്പത്തിയാറായിരം പാന്‍മസാലാ പാക്കറ്റുകളാണ് പിടിച്ചെടുത്തത്. അപകടം നടന്നയുടെ ഇവര്‍ രണ്ടുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

Next Story

RELATED STORIES

Share it