നാടകകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ പി എ എം ഹനീഫയെ ആദരിച്ചു
BY FAR24 March 2023 2:53 PM GMT

X
FAR24 March 2023 2:53 PM GMT
ചങ്ങനാശേരി: ഗവണ്‍മെന്റ് മുഹമ്മദന്‍ യു പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോടനുബന്ധിച്ച് നാടകകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ പി എ എം ഹനീഫയെ കെ എച്ച് ലത്തീഫ് മമ്മറാന്റെ പേരിലുള്ള ലൈഫ് ടൈം അചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. 50,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ശസ്ത്രക്രിയ തലവനായിരുന്ന ഡോ. അക്ബര്‍ ഷരീഫിന് ഡോ. എം. അബ്ദുല്‍ ഖാദറിന്റെ പേരിലുള്ള അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്‍കി. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിര്‍വഹിച്ചു. ഡോ. ബി. ഇക്ബാല്‍ മുഖ്യപ്രഭാഷണവും പ്രൊഫ. എ. അരവിന്ദാക്ഷന്‍ പിള്ള അനുഗ്രഹ പ്രഭാഷണവും നടത്തി. എ. കാസിം അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും ജമാഅത്ത് ഭാരവാഹികളും പൂര്‍വ്വ വിദ്യാര്‍ത്ഥി ഫോറം ഭാരവാഹികളും അധ്യാപകരുമടക്കമുള്ളവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT