Latest News

പാലിയേക്കര ടോള്‍ വിലക്ക് തുടരും

പാലിയേക്കര ടോള്‍ വിലക്ക് തുടരും
X

തൃശൂര്‍: പാലിയേക്കര ടോള്‍ പിരിവ് തുടരുമെന്ന് ഹൈക്കോടതി ഡിവിഷണല്‍ ബെഞ്ച്. ഹരജി വ്യാഴാഴ്ച പരിഗണിക്കും. ജനപക്ഷത്തു നിന്നുള്ള തീരുമാനമാണ് ഇതെന്ന് കോടതി അറിയിച്ചു. ദേശീയപാതയിലെ ടോളിനുള്ള വിലക്ക് നീക്കണമെന്ന ദേശീയപാത അതോറിറ്റിയുടെയും ടോള്‍ കമ്പനിയുടെയും ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് കോടതി വിലക്കിയിരുന്നു. പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. പുതിയ അടിപ്പാതകളുടെ നിര്‍മാണം തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബദല്‍ സംവിധാനമൊരുക്കിയിരുന്നില്ല. ഇതോടെ സര്‍വീസ് റോഡുകള്‍ തകരുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുകയുമായിരുന്നു

ദേശീയപാതയില്‍ കുരുക്കു മുറുകിയതിനെ തുടര്‍ന്ന് ആഗസ്റ്റ് ആറു മുതലാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചത് . തുടര്‍ന്ന് പുനഃസ്ഥാപിക്കാന്‍ എന്‍.എച്ച്.എയും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല.

Next Story

RELATED STORIES

Share it