Latest News

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരക്ക് വര്‍ധന

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരക്ക് വര്‍ധന
X

തൃശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍വരും. 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. വിലനിലവാര സൂചികയനുസരിച്ചുള്ള വാര്‍ഷിക വര്‍ധനയുടെ ഭാഗമാണെന്നാണ് ഔദ്യോഗിക വിശദീകരണം.

പത്ത് രൂപ മുതല്‍ 65 രൂപവരെയാണ് വര്‍ധന വരുത്തിയിരിക്കുന്നത്. കാറുകള്‍ക്ക് ഇന്നു മുതല്‍ 90 രൂപ നല്‍കേണ്ടിവരും. നേരത്തെ ഇത് 80 രൂപ ആയിരുന്നു. ഒന്നില്‍കൂടുതല്‍ യാത്രകള്‍ക്ക് 120 രൂപ ആയിരുന്നത് 135 രൂപയായി വര്‍ധിപ്പിച്ചു.

ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് 140 രൂപയായിരുന്നത് 165 രൂപയായി വര്‍ധിപ്പിച്ചു. ഇത്തരം വാഹനങ്ങള്‍ ഒരേ ദിവസം കൂടുതല്‍ യാത്ര നടത്തുമ്പോള്‍ 205 രൂപയായിരുന്നത് 235 രൂപയായി വര്‍ധിപ്പിച്ചു.

ബസ്, ലോറി എന്നിവയ്ക്ക് 315 രൂപയായി. നേരത്തെ ഇത് 275രൂപയായിരുന്നു. ഇത്തരം വാഹനങ്ങള്‍ ഒരേ ദിവസം കൂടുതല്‍ യാത്രകള്‍ക്ക് നടത്തുമ്പോള്‍ 415 രൂപ നല്‍കേണ്ടത് 475 രൂപയായി വര്‍ധിപ്പിച്ചു. മള്‍ട്ട് ആക്‌സില്‍ വാഹനങ്ങള്‍ക്ക് 665 രൂപയായിരുന്നത് 765 രൂപയായും വര്‍ധിപ്പിച്ചു.

Next Story

RELATED STORIES

Share it