Latest News

പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല: 89 പേര്‍ക്ക് ജാമ്യം

പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല: 89 പേര്‍ക്ക് ജാമ്യം
X

താനെ: പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ പ്രതിചേര്‍ക്കപ്പെട്ട 89 പേര്‍ക്ക് താനെ കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ 15,000 രൂപ വീതം കെട്ടിവയ്ക്കണം. 89 പേര്‍ക്കും കൊലപാതകത്തില്‍ പങ്കില്ലെന്നും സംഭവസ്ഥലത്ത് ഹാജരായിരുന്നുവെന്നതുകൊണ്ടുമാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്.

മഹാരാഷ്ട്രയിലെ കാന്തിവല്ലിയില്‍ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന രണ്ട് സംന്യാസിമാരടക്കം മൂന്നു പേരെയാണ് പല്‍ഘാറില്‍ വച്ച് ആള്‍ക്കൂട്ടം ഏപ്രില്‍ 16ന് കല്ലെറിഞ്ഞ് കൊന്നത്. മൂന്നാമന്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് മൂവര്‍ക്കുമെതിരേ ആക്രമണം അഴിച്ചുവിട്ടത്.

ഗുജറാത്തിലെ സൂറത്തിലേക്ക് ഒരു മരണാവശ്യത്തില്‍ പങ്കെടുക്കുന്നതിന് പോവുകയായിരുന്ന സംന്യാസിമാരായ ചിക്‌നെ മഹാരാജ് കല്‍പവൃക്ഷഗിരി (70), സുശില്‍ ഗിരി മഹാരാജ്(35), അവരുടെ െ്രെഡവര്‍ നീലേഷ് തെല്‍ഗെയ്ഡ് (30) എന്നിവരാണ് ഏപ്രില്‍ 16ന് പല്‍ഘാര്‍ ഗാഡ്ചിന്‍ചെലെ ഗ്രാമത്തില്‍ വച്ച് കൊലചെയ്യപ്പെട്ടത്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ സാധാരണ വഴിയില്‍ നിന്ന് മാറി യാത്ര ചെയ്യാന്‍ സംന്യാസിമാര്‍ െ്രെഡവറോട് പറഞ്ഞതുകൊണ്ടാണ് മൂവരും കൊലചെയ്യപ്പെട്ട ഗ്രാമം വഴി വണ്ടി തിരിച്ചുവിടുന്നത്. വനപ്രദേശത്തിനടുത്ത ഗ്രാമത്തിലൂടെ അസാധാരണമായി വന്ന വാഹനം ഗ്രാമവാസികളില്‍ സംശയമുയര്‍ത്തി. ആ സമയത്തുതന്നെ പ്രദേശത്ത് കുട്ടികളെ പിടിക്കുന്നവര്‍ വേഷം മാറിവരുന്നുണ്ടെന്ന വ്യാജവാര്‍ത്തയും പടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് 500ഓളം വരുന്ന ജനക്കൂട്ടം മൂവരെയും ആക്രമിക്കുന്നത്.

പല ഘട്ടങ്ങളിലായി നൂറില്‍ കൂടുതല്‍ പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും രണ്ട് കുറ്റപത്രങ്ങളിലായി 128 പേരുടെ പേരാണ് ചേര്‍ത്തിരിക്കുന്നത്.

സംഭവം നടന്ന ഉടന്‍ തന്നെ സംന്യാസിമാര്‍ ഉള്‍പ്പെട്ട സംഘത്തെ കൊന്നത് മുസ്‌ലിംകളാണെന്ന് സംഘപരിവാര സംഘടനകള്‍ ആരോപിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ പോലും മുസ്‌ലിമല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി വെളിപ്പെടുത്തിയതിനു ശേഷമാണ് പ്രചാരണത്തിന് അന്ത്യമായത്.

Next Story

RELATED STORIES

Share it