Latest News

ഗസ മുനമ്പിലേക്കുള്ള ജലവിതരണം പുനസ്ഥാപിച്ച് ഫലസ്തീന്‍ ജല അതോറിറ്റി

ഗസ മുനമ്പിലേക്കുള്ള ജലവിതരണം പുനസ്ഥാപിച്ച് ഫലസ്തീന്‍ ജല അതോറിറ്റി
X

ഗസ: ഇസ്രായേല്‍ ബോംബാക്രമണത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട മധ്യ ഗസ മുനമ്പിലേക്കുള്ള ജലവിതരണം പുനസ്ഥാപിക്കാന്‍ കഴിഞ്ഞതായി ഫലസ്തീന്‍ ജല അതോറിറ്റി. അല്‍-മഗാസി, അല്‍-ബുറൈജ്, നുസൈറാത്ത്, ദെയ്ര്‍ അല്‍-ബലാഹ് എന്നിവിടങ്ങളില്‍ താമസിക്കുന്നതോ കുടിയിറക്കപ്പെട്ടതോ ആയ ഏകദേശം ഒരു ദശലക്ഷം ആളുകളെ ഉള്‍ക്കൊള്ളുന്ന ജലവിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഒന്നാണിത്.റാമല്ല ആസ്ഥാനമായുള്ള ഫലസ്തീന്‍ അതോറിറ്റിയാണ് ബില്ല് വഹിക്കുന്നത്.

ഗസയിലെ ജല, ശുചിത്വ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാനുഷിക സംഘടനകളുടെ കൂട്ടായ്മയായ യുഎന്‍ നേതൃത്വത്തിലുള്ള വാഷ് ക്ലസ്റ്റര്‍ പറയുന്നത്, ഇസ്രായേലിന്റെ സൈനിക ആക്രമണങ്ങളില്‍ മിക്ക ജല പൈപ്പുകളും തകര്‍ന്നിട്ടുണ്ടെന്നും മിക്ക ആളുകളും ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണെന്നുമാണ്.

ഗസയുടെ തീരത്തിനടുത്തുള്ള പ്രദേശങ്ങളിലെ താല്‍ക്കാലിക ഷെല്‍ട്ടറുകളിലും ക്യാംപുകളിലും താമസിക്കുന്ന ഗസക്കാര്‍ക്ക്, പലപ്പോഴും ജലത്തിന്റെ ഏക ഉറവിടം മാനുഷിക സംഘടനകളുടെ താല്‍ക്കാലിക ജല വിതരണ കേന്ദ്രങ്ങളോ വാട്ടര്‍ ട്രക്കുകളോ ആണ്.ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍ ഇതുവരെ കുറഞ്ഞത് 66,288 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

Next Story

RELATED STORIES

Share it