- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് കറുകപുത്തൂര്‍ പീഡനം; പട്ടാമ്പിയിലെ ലോഡ്ജ് പൂട്ടണമെന്ന് പോലിസ്

പാലക്കാട്: കറുകപുത്തൂരില്‍ ലഹരി നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പതിവായി ഒത്തുകൂടിയിരുന്ന പട്ടാമ്പി പാലത്തിന് സമീപത്തെ ലോഡ്ജ് അടച്ചുപൂട്ടണണെന്ന് പോലിസ്. ലോഡ്ജിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി തൃത്താല സിഐ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി. പീഡനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പട്ടാമ്പി ഭാരതപ്പുഴ പാലത്തോട് ചേര്‍ന്ന ന്യൂവേള്‍ഡ് റീജന്‍സി ലോഡ്ജ് അടച്ചുപൂട്ടണമെന്ന് ചൂണ്ടിക്കാട്ടിയാണ് തൃത്താല സി ഐ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്.
ലോഡ്ജ് കേന്ദ്രീകരിച്ച് രണ്ട് പീഡനങ്ങളുണ്ടായിട്ടുണ്ട്. ഇതോടൊപ്പം പണം വച്ച് ചീട്ട് കളി നടത്തുകയും അടിപിടിയും ഇവിടെ നിത്യസംഭവമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം നാലുദിവസം മുഖ്യപ്രതി അഭിലാഷിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടന്നെന്നും ഒന്‍പത് പേര്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നും പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലുണ്ടായിരുന്നു. ഹോട്ടലിലെ ലഹരി പാര്‍ട്ടിയുടെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തൃത്താല പൊലീസ് സ്‌റ്റേഷനില്‍ മൂന്ന് കേസുകളും ചാലിശേരി, പട്ടാമ്പി സ്‌റ്റേഷനുകളില്‍ ഓരോ കേസുമാണ് ലോഡ്ജുമായി ബന്ധപ്പെട്ട് വന്നിട്ടുള്ളത്. ലോഡ്ജ് പ്രവര്‍ത്തനം നിര്‍ത്താന്‍ നിയമപരമായ ഇടപെടല്‍ നടത്തുമെന്ന് തൃത്താല പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















