Latest News

പടക്കം കടിച്ച് ആന ചെരിഞ്ഞ സംഭവം: വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് കേന്ദ്രമന്ത്രി

പടക്കം നിറച്ച പഴം ആന അബദ്ധത്തില്‍ കടിച്ചതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

പടക്കം കടിച്ച് ആന ചെരിഞ്ഞ സംഭവം: വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് കേന്ദ്രമന്ത്രി
X

ന്യൂഡല്‍ഹി: പാലക്കാട്ട് ചരിഞ്ഞ ഗര്‍ഭണിയായ ആന പടക്കം വെച്ച കൈതച്ചക്ക തിന്നുമ്പോള്‍ പൊട്ടിത്തെറിച്ച് പരുക്കേറ്റ് മരിച്ചതു സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വരുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ അഭ്യര്‍ഥിച്ചു. കേരളസര്‍ക്കാരും മറ്റ് വകുപ്പുകളും കൃത്യമായ രീതിയിലാണ് അന്വേഷണം നടത്തുന്നതും നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിശദമായ അന്വേഷണവും കര്‍ശനമായ നടപടിയും ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു. വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ഉന്നതതലയോഗം ചേര്‍ന്നിരുന്നു.

കാട്ടുപന്നിയെ തുരത്താന്‍ അനധികൃതമായി പടക്കം നിറച്ചു പഴങ്ങള്‍ കൃഷിയിടങ്ങളില്‍ സൂക്ഷിക്കാറുണ്ടെന്നു കണ്ടെത്തിയതായി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തില്‍ പടക്കം നിറച്ച പഴം ആന അബദ്ധത്തില്‍ കടിച്ചതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. സൈലന്റ് വാലി മേഖലയില്‍ പടക്കംനിറച്ച കൈതച്ചക്ക കടിച്ചു ഗുരുതരമായി പരുക്കേറ്റ ഗര്‍ഭിണിയായ ആന മേയ് 27നാണു വെള്ളിയാര്‍ നദിയില്‍ ചരിഞ്ഞത്.




Next Story

RELATED STORIES

Share it