Latest News

പാലക്കാട് ജില്ലയില്‍ ലഭിച്ചത് 57.9 മില്ലിമീറ്റര്‍ മഴ

പാലക്കാട് ജില്ലയില്‍ ലഭിച്ചത് 57.9 മില്ലിമീറ്റര്‍ മഴ
X

പാലക്കാട്: ജില്ലയില്‍ മെയ് 15ന് രാവിലെ എട്ടു മുതല്‍ മെയ് 16 രാവിലെ എട്ടു വരെ ലഭിച്ചത് 57.9 മില്ലിമീറ്റര്‍ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ 9 ഇടങ്ങളിലാണ് റെയിന്‍ ഗ്വേജ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ രേഖപ്പെടുത്തിയ മഴ താഴെ നല്‍കുന്നു.

പാലക്കാട് -41.2 മില്ലിമീറ്റര്‍

മണ്ണാര്‍ക്കാട് -68 മില്ലിമീറ്റര്‍

ഒറ്റപ്പാലം- 76.2 മില്ലിമീറ്റര്‍

ആലത്തൂര്‍ -55.5 മില്ലിമീറ്റര്‍

പട്ടാമ്പി- 77 മില്ലിമീറ്റര്‍

ചിറ്റൂര്‍- 24 മില്ലിമീറ്റര്‍

കൊല്ലങ്കോട്- 34.2 മില്ലിമീറ്റര്‍

തൃത്താല- 65 മില്ലിമീറ്റര്‍

പറമ്പിക്കുളം- 80 മില്ലിമീറ്റര്‍

ഡാമുകളിലെ ജലനിരപ്പ്

ഡാം, നിലവിലെ ജലനിരപ്പ്, പരമാവധി ജലനിരപ്പ് എന്നിവ ക്രമത്തില്‍:

കാഞ്ഞിരപ്പുഴ ഡാം 85.80 മീറ്റര്‍ 97.50 മീറ്റര്‍

ശിരുവാണി ഡാം- 869.08 മീറ്റര്‍- 878.5 മീറ്റര്‍

മീങ്കര ഡാം- 152.98 മീറ്റര്‍- 156.36 മീറ്റര്‍

ചുള്ളിയാര്‍ ഡാം- 142.29 മീറ്റര്‍ 154.08 മീറ്റര്‍

വാളയാര്‍ ഡാം- 196.61 മീറ്റര്‍ 203 മീറ്റര്‍

മലമ്പുഴ ഡാം- 103.63 മീറ്റര്‍ 115.06 മീറ്റര്‍

പോത്തുണ്ടി ഡാം 93.30 മീറ്റര്‍ 108.204 മീറ്റര്‍

ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ 14 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. വിവിധയിടങ്ങളിലായി 44.16 ഹെക്ടര്‍ കൃഷിനാശവും ഉണ്ടായി. കെ.എസ്.ഇ.ബി.യുടെ 168 കിലോമീറ്റര്‍ വരുന്ന വൈദ്യുതി ലൈന്‍, 44 പോള്‍സ്, 3 ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചു.

Next Story

RELATED STORIES

Share it