പാലക്കാട് വീണ്ടും തെരുവുനായയുടെ ആക്രമണം; സുരക്ഷാജീവനക്കാരന് പരിക്ക്
BY NSH6 Sep 2022 3:57 PM GMT
X
NSH6 Sep 2022 3:57 PM GMT
പാലക്കാട്: പാലക്കാട് വീണ്ടും തെരുവുനായയുടെ ആക്രമണം. തൃത്താല വെള്ളിയാങ്കല്ല് പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരനാണ് നായയുടെ കടിയേറ്റത്. മണികണ്ഠനെന്ന ജീവനക്കാരനാണ് പരിക്കേറ്റത്. അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാര്‍ക്കില്‍ അനേകം വിനോദസഞ്ചാരികളുള്ള സമയത്താണ് നായ പാര്‍ക്കില്‍ കയറിയത്. പാര്‍ക്കിലുള്ളവരുടെ സുരക്ഷയ്ക്ക് ശ്രമിക്കുമ്പോള്‍ നായ കടിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്നും പല സ്ഥലങ്ങളിലും തെരുവുനായയുടെ ആക്രമണമുണ്ടായി. ആലുവ നെടുവന്നൂരില്‍ റോഡരികില്‍ കാറിന്റെ തകരാര്‍ പരിഹരിക്കുകയായിരുന്ന ഹനീഫയെ തെരുവുനായ ആക്രമിച്ചു. ഇതേ സ്ഥലത്തുവച്ച് രാവിലെ ആറുമണിയോടെ ജോര്‍ജ് എന്നയാളെയും നായ കടിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് മദ്‌റസയില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ഥിക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT