Latest News

പാലാ ബിഷപ്പ് വിദ്വേഷപരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

ബിഷപ്പിനെ വലത് ഭാഗത്ത് നിന്ന് ബിജെപിയും ഇടത് നിന്ന് ഗവണ്‍മെന്റും പിറകില്‍കൂടി കൈയ്യിട്ട് പിടിച്ചു ഉറപ്പിച്ച് നിര്‍ത്തിയിരിക്കുകയാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ.

പാലാ ബിഷപ്പ് വിദ്വേഷപരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ
X

കൊല്ലം: മതവിദ്വേഷം ആളിക്കത്തിക്കുന്ന ബിഷപ്പിന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി.

ഭരണാധികാരികളുടെ ഒത്താശയോടെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് കേന്ദ്രങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തി സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുകയാണെന്നും അദ്ദേഹം കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാലൊളി കമ്മിറ്റി റിപോര്‍ട്ടില്‍ ഇല്ലാത്ത 80:20 അനുപാതം അതില്‍ തിരുകി കയറ്റുകയും റിപോര്‍ട്ടില്‍ ശക്തമായി ശുപാര്‍ശ ചെയ്ത അറബിക് സര്‍വകലാശാലയും മുസ്‌ലിം സംവരണം തികയ്ക്കാനുള്ള ബാക്‌ലോഗ് നികത്തലും നടപ്പാക്കാതെ അവഗണിച്ചതുമെല്ലാം വിദ്യാഭ്യാസ തൊഴില്‍ രംഗത്തെ അക്രമമാണ്. എന്നാല്‍, ഇതൊന്നും വര്‍ഗ്ഗീയ കലാപം ആസൂത്രണം ചെയ്തവര്‍ക്ക് തൃപ്തിയാകാത്തതിനാല്‍ മുസ്‌ലിം സമുദായത്തിന്റെ നെഞ്ചിലേക്ക് തൊടുത്തുവിട്ട വിഷലിപ്തമായ അസ്ത്രമാണ് പാലാബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ്.

ഇക്കാര്യത്തില്‍ ബിഷപ്പിനെ വലത് ഭാഗത്ത് നിന്ന് ബി.ജെ.പിയും ഇടത് വശത്ത് ഗവണ്‍മെന്റും പിറകില്‍കൂടി കൈയ്യിട്ട് പിടിച്ചു ഉറപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. അതിന്റെ തെളിവാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെയും മന്ത്രി വിഎന്‍ വാസവന്റെയും പ്രസ്താവനകള്‍. ബിജെപി ഇത് ചെയ്യുന്നതില്‍ അത്ഭുതമില്ല. എന്നാല്‍, മറ്റു രാഷ്ട്രീയ പ്രസ്താനങ്ങള്‍ക്ക് ഇത് നീതീകരിക്കാവുന്നതല്ല. ഈ സാഹചര്യത്തില്‍ മതേതര ജനാധിപത്യ ശക്തികള്‍ സംയമനം പാലിച്ച് രാജ്യത്ത് സമാധാനം ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it