Latest News

മുംബൈ ആക്രമണക്കേസിലെ പ്രതിയെ പാക് കോടതി ശിക്ഷിച്ചു

മുംബൈ ആക്രമണക്കേസിലെ പ്രതിയെ പാക് കോടതി ശിക്ഷിച്ചു
X

ഇസ്‌ലാമാബാദ്: മുംബൈ ആക്രമണക്കേസിലെ പ്രതി സാക്കിര്‍ റഹ്മാന്‍ ലഖ്‌വിക്ക് പാക്കിസ്താന്‍ കോടതി തടവുശിക്ഷ വിധിച്ചു. ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കിയെന്ന കേസിലാണ് ലഷ്‌കര്‍ ഇ ത്വയ്ബ മേധാവിയായ ലഖ് വിക്ക് 15 വര്‍ഷം ശിക്ഷ വിധിച്ചത്.

2008 നവംബറില്‍ മുംബൈയില്‍ 166 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്നയാളാണ് സാക്കിര്‍ റഹ്മാന്‍ ലഖ്‌വി.

ലാഹോറിലെ ഭീകരവിരുദ്ധ കോടതിയാണ് ലഖ്‌വിക്ക് ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കിയെന്നാരോപിച്ചുളള കേസ് പരിഗണിച്ചിരുന്നത്. ഭീകരവിരുദ്ധ നിയമം, 1997 ന്റെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് വിധിയെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു.

പണം തെറ്റായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന പാകിസ്താനിലെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം ലഖ്‌വിയെ അറസ്റ്റ് ചെയ്തിരുന്നു.

പാകിസ്താനിലെ നിരോധിത സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് മേധാവി മസൂദ് അസറിനെതിരേയും ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കിയെന്നാരോപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it