ഇമ്രാന് ഖാന് പിന്നാലെ പാക് പ്രസിഡന്റിനും പ്രതിരോധ മന്ത്രിക്കും കൊവിഡ്
ആരിഫ് ആല്‍വിയും ഭാര്യ സമീന ആല്‍വിയും ഈ മാസം ആദ്യം ചൈനയുടെ സിനോഫാം വാക്സിന് സ്വീകരിച്ചിരുന്നുവെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ഇസ്ലാമാബാദ്: പാകിസ്താന് പ്രസിഡന്റ് ആരിഫ് ആല്‍വിക്കും പ്രതിരോധ മന്ത്രി പര്‍വേഷ് ഘട്ടക്കും കൊവിഡ് സ്ഥിരീകരിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് മാര്‍ച്ച് 20ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആരിഫ് ആല്‍വിയും ഭാര്യ സമീന ആല്‍വിയും ഈ മാസം ആദ്യം ചൈനയുടെ സിനോഫാം വാക്സിന് സ്വീകരിച്ചിരുന്നുവെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വാക്സിന്റെ ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചതെന്നും ആന്റീബോഡി രൂപപ്പെടാന്‍ സമയമായിട്ടില്ലെന്നും ആരിഫ് ആല്‍വി ട്വീറ്റ് ചെയ്തു.
സിന്ധ് ഗവര്‍ണര്‍ ഇമ്രാന് ഇസ്മായില്‍ ആണ് പ്രതിരോധ മന്ത്രി പര്‍വേഷ് ഘട്ടക്കിന് കൊവിഡ് ബാധിച്ചതായി അറിയിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഭാര്യയ്ക്കും കൊവിഡ് ബാധിച്ചിരുന്നു. ഇമ്രാന് ഖാന് മാര്‍ച്ച് 18നാണ് കുത്തിവെപ്പ് എടുത്തത്. രണ്ട് ദിവസത്തിനകം കൊവിഡ് സ്ഥിരീകരിച്ചു. വാക്സിന് എടുത്തതിന് മുമ്പുതന്നെ ഇമ്രാന് ഖാന് വൈറസ് ബാധിച്ചിരിക്കാം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
RELATED STORIES
എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMT