Latest News

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ കേസ്; നുണപരിശോധനയ്ക്ക് അനുമതി നല്‍കി കോടതി

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ കേസ്; നുണപരിശോധനയ്ക്ക് അനുമതി നല്‍കി കോടതി
X

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ കേസില്‍ നുണപരിശോധനയ്ക്ക് അനുമതി നല്‍കി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഫോര്‍ട്ട് പോലിസ് നല്‍കിയ അപേക്ഷയിലാണ് കോടതി അനുമതി നല്‍കിയത്. ആറ് ക്ഷേത്രം ജീവനക്കാരുടെ നുണപരിശോധന നടത്താനാണ് അനുമതി. ജീവനക്കാരുടെ അനുമതിപത്രം വാങ്ങണമെന്നും നിര്‍ദേശമുണ്ട്.

മെയ് മാസത്തിലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കാണാതായത്. ക്ഷേത്രത്തിന്റെ വാതിലില്‍ സ്വര്‍ണം പൂശുന്ന പ്രവര്‍ത്തി നടന്ന് വരുമ്പോഴാണ് സ്വര്‍ണം കാണാനില്ലെന്ന് കണ്ടെത്തിയത്. ശ്രീകോവിലിന്റെ വാതിലില്‍ പൂശാനെടുത്ത സ്വര്‍ണമടക്കം 13 പവനാണ് കാണാതായത്. കാണാതായ 13 പവനും പിന്നീട് കണ്ടെത്തിയിരുന്നു. എന്നാല്‍ പിറ്റേന്ന് തന്നെ സ്വര്‍ണം ക്ഷേത്ര കോമ്പൗണ്ടിനുള്ളിലെ മണ്ണിനടിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it