- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: കായികതാരം പി ടി ഉഷയും സംഗീത സംവിധായകന്‍ ഇളയരാജയും രാജ്യസഭയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയുടെ ഭാഗമാവുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.' എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി ടി ഉഷ. പി ടി ഉഷ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വളരെ വലുതാണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവകായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവര്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ച പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങള്‍' നരേന്ദ്രമോദി കുറിച്ചു. തലമുറകളെ തന്റെ വിസ്മയ സംഗീതം കൊണ്ട് അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് ഇളയരാജയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാധാരണ പശ്ചാത്തലത്തില്‍ നിന്ന് സംഗീതത്തിന്റെ കൊടുമുടികള്‍ താണ്ടിയ ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പി ടി ഉഷയ്ക്കും സംഗീതസംവിധായകനായ ഇളയരാജയ്ക്കും പുറമേ തിരക്കഥാകൃത്തും സംവിധായകനുമായ വി വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവര്‍ക്കും നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. രാജ്യസഭയില്‍ നിലവിലുള്ള ഒഴിവുകളിലേക്കാണ് ഇവര്‍ക്ക് നാമനിര്‍ദേശം ലഭിച്ചിട്ടുള്ളത്.











