ഇടക്കാല നിയമന കാലാവധി കഴിഞ്ഞു; ഏഴാമത് വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി ചുമതലയേറ്റു
ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റിരുന്ന സതീദേവിയുടെ അധ്യക്ഷപദവിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടര്‍ന്ന് പുതിയ കമ്മിഷന്റെ അധ്യക്ഷയായി നിയമിച്ച് വിജ്ഞാപനമിറക്കിയിരുന്നു
BY sudheer25 May 2022 1:21 PM GMT

X
sudheer25 May 2022 1:21 PM GMT
തിരുവനന്തപുരം: ഏഴാമത് കേരള വനിതാ കമ്മിഷന്റെ അധ്യക്ഷയായി മുന്‍ പാര്‍ലമെന്റംഗമായ അഡ്വ. പി സതീദേവി ചുമതലയേറ്റു. ആറാം കമ്മിഷന്റെ ഇടക്കാല അധ്യക്ഷയായി 2021 ഒക്ടോബര്‍ ഒന്നിന് ചുമതലയേറ്റിരുന്ന അഡ്വ. പി സതീദേവിയുടെ അധ്യക്ഷപദവിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടര്‍ന്ന് പുതിയ കമ്മിഷന്റെ അധ്യക്ഷയായി നിയമിച്ച് വിജ്ഞാപനമിറങ്ങിയിരുന്നു. അഞ്ച് വര്‍ഷമാണ് കമ്മിഷന്റെ കാലാവധി. രാവിലെ കമ്മിഷന്‍ ആസ്ഥാനത്തെത്തിയ അഡ്വ.പി സതീദേവിയെ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിങ്ടണും മറ്റ് ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.
അഞ്ച് വര്‍ഷത്തെ കാലാവധി മേയ് 24ന് പൂര്‍ത്തിയാക്കിയ കമ്മിഷന്‍ അംഗം അഡ്വ.എം എസ് താരയ്ക്ക് കമ്മിഷന്‍ ആസ്ഥാനത്ത് കഴിഞ്ഞദിവസം യാത്രയയയ്പ്പ് നല്‍കി. അധ്യക്ഷ ഉള്‍പ്പെടെ അഞ്ച് അംഗങ്ങളുള്ള കമ്മിഷനില്‍ നിലവില്‍ ഒരു അംഗത്തിന്റെ ഒഴിവുണ്ട്.
Next Story
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്‍
30 Sep 2023 6:30 AM GMT