Latest News

സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി പി ഗഗാറിന്‍ തുടരും

11,286 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 125 പേരാണ് സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തത്

സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി പി ഗഗാറിന്‍ തുടരും
X

കല്പറ്റ: പി.ഗഗാറിനെ സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയംഗമായിരിക്കെ 2017 ല്‍ സികെ ശശീന്ദ്രന്റെ പിന്‍ഗാമിയായി ഗഗാറിന്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

എഎന്‍ പ്രഭാകരന്‍, പിവി സഹദേവന്‍, കെ റഫീഖ്, പികെ സുരേഷ്, വിവി ബേബി, കെ സുഗതന്‍, എം മധു, ടിബി സുരേഷ്, രുക്മിണി സുബ്രഹ്മണ്യന്‍, വി ഉഷകുമാരി, എ സെയത്, പി കൃഷ്ണപ്രസാദ്, കെ ഷമീര്‍, സികെ സഹദേവന്‍, പി വാസുദേവന്‍, പിആര്‍ ജയപ്രകാശ്, സുരേഷ് താളൂര്‍, ഒആര്‍ കേളു, ബീന വിജയന്‍, കെഎം ഫ്രാന്‍സിസ്, ജോബിസണ്‍ ജെയിംസ്, എംഎസ് സുരേഷ് ബാബു, എം രജീഷ്, എ ജോണി,വി ഹാരിസ് പിടി ബിജു എന്നിവരാണ് മറ്റ് സിപിഎം വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

ഡിസംബര്‍ 14 നാണ് വൈത്തിരിയില്‍ സിപിഎം വയനാട് ജില്ലാ സമ്മേളനം ആരംഭിച്ചത്. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു.11,286 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 125 പേരാണ് സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തത്. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.

Next Story

RELATED STORIES

Share it