Latest News

മാസ്‌ക്ക് ധരിച്ചില്ല: ഡല്‍ഹിയില്‍ 32 പേര്‍ക്കെതിരെ കേസ്

മാസ്‌ക്ക് ധരിച്ചില്ല: ഡല്‍ഹിയില്‍ 32 പേര്‍ക്കെതിരെ കേസ്
X

ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയ 32 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. രാജ്യത്ത് കൊറോണ വ്യാപന സാഹചര്യത്തില്‍ മാസ്‌ക്ക് ധരിക്കാതിരുന്നാല്‍ പിഴയും ആറുമാസം തടവും നേരിടേണ്ടി വരുമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെയാണ് ഡല്‍ഹി പോലിസ് കേസെടുത്തത്.

പുറത്തിറങ്ങുന്നവര്‍ കാറിലായാലും മാസ്‌ക് ധരിക്കണമെന്നാണ് ചീഫ് സെക്രട്ടറി വിജയദേവിന്റെ ഉത്തരവിട്ടിരുന്നു. ജോലി സ്ഥലത്തും ഓഫിസുകളിലും മീറ്റിങ്ങുകളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മെഡിക്കല്‍ മാസ്‌ക്കുകളോ വീട്ടില്‍ തയാറാക്കുന്ന കഴുകി ഉപയോഗിക്കാവുന്ന മാസ്‌ക്കുകളോ ധരിക്കാം. മാസ്‌ക്ക് ധരിച്ച് പുറത്തിറങ്ങണമെന്ന് പഞ്ചാബ് സര്‍ക്കാരും ഉത്തരവിറക്കിരുന്നു.

രാജ്യത്ത് രോഗബാധിതരുടെ എണ്ണം കൂടിയതയോടെ പൂണെയും നാസിക്കും നാഗ്പൂരും മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീസ, ചഢീഗഡ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലും പൊതുവിടങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമാണ്. സംസ്ഥാനത്തെ എല്ലാ നഗര മേഖലകളിലും കാര്‍ഷിക വിപണികളിലും മാസ്‌ക്ക് ധരിക്കണമെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.







Next Story

RELATED STORIES

Share it