Latest News

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 314 വിദ്യാര്‍ഥികളില്‍ 50 പേര്‍ രക്ഷപ്പെട്ടു; 264 പേരുടെ സ്ഥിതി ദുരൂഹം

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 314 വിദ്യാര്‍ഥികളില്‍ 50 പേര്‍ രക്ഷപ്പെട്ടു; 264 പേരുടെ സ്ഥിതി ദുരൂഹം
X

അബുജ: നൈജീരിയയില്‍ സായുധസംഘം തട്ടിക്കൊണ്ടുപോയ 314 വിദ്യാര്‍ഥികളില്‍ അന്‍പതോളം പേര്‍ രക്ഷപ്പെട്ടതായി റിപോര്‍ട്ട്. ഇവര്‍ സായുധസംഘത്തിന്റെ ശ്രദ്ധ ഒഴിവാക്കി രക്ഷപെട്ട് വീടുകളിലെത്തിയതായാണ് കത്തോലിക് ചര്‍ച്ച് ആന്‍ഡ് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സിഎഎന്‍) സ്ഥിരീകരിച്ചത്. എന്നാല്‍ ബാക്കി 264 പേരുടെ സ്ഥിതിയെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.

വെള്ളിയാഴ്ചയായിരുന്നു സംഭവം. നൈജര്‍ സംസ്ഥാനത്തെ പാപ്പിരിയിലെ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് തട്ടിക്കൊണ്ടുപോയത്. സ്‌കൂളില്‍ അതിക്രമിച്ച് കയറിയ സായുധ സംഘം 12 അധ്യാപകരെയും 302 വിദ്യാര്‍ഥികളെയുമടക്കം 314 പേരെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് നാലു ദിവസം മുന്‍പ് അയല്‍ സംസ്ഥാനമായ കെബ്ബിയിലെ മാഗ ടൗണിലെ 25 സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. സിഎഎന്‍ നൈജര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഫാ. ബുലുസ് ദൗവ യോഹന്ന സംഭവം നടന്ന സ്‌കൂള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. കുട്ടികളെ സുരക്ഷിതമായി വീണ്ടെടുക്കുന്നതിനായി സര്‍ക്കാരുമായും സുരക്ഷാ ഏജന്‍സികളുമായും അസോസിയേഷന്‍ സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it