Latest News

തങ്ങളുടേത് പൊളിറ്റിക്കല്‍ മിഷന്‍: വി ഡി സതീശന്‍

തങ്ങളുടേത് പൊളിറ്റിക്കല്‍ മിഷന്‍: വി ഡി സതീശന്‍
X

തിരുവനന്തപുരം: തങ്ങളുടേത് പൊളിറ്റിക്കല്‍ മിഷനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ പൊയ്മുഖം എടുത്തുകളയുകയാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഭക്തജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ യാഥാര്‍ഥ മുഖം മനസിലായെന്നും സര്‍ക്കാരിന്റെ കപടത എന്താണെന്ന് തിരിച്ചറിയാന്‍ പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസുമായും എസ്എന്‍ഡിപിയുമായും തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റേത് കപട ഭക്തിയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് അവരൊരു കാര്യം പറഞ്ഞെന്നു വച്ച് അതില്‍ ഒരസ്വസ്ഥതയുമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it