Latest News

ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി നോമ്പുതുറയും കുടുംബസംഗമവും സംഘടിപ്പിച്ചു

ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി നോമ്പുതുറയും കുടുംബസംഗമവും സംഘടിപ്പിച്ചു
X

ജിദ്ദ: ജിദ്ദയിലെ പ്രമുഖ പ്രവാസി സംഘടനയായ ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി നോമ്പുതുറയും കുടുംബസംഗമവും സംഘടിപ്പിച്ചു.

ഒതായി ചാത്തല്ലൂര്‍ പ്രദേശത്ത് വിവാഹം ചെയ്തിട്ടുള്ള മരുമക്കളെ അടക്കം ഉള്‍പ്പെടുത്തി കൊണ്ടാണ് നോമ്പ് കുടുംബ സംഗമവും ഇഫ്താറും സംഘടിപ്പിച്ചത്. അതോടപ്പം കമ്മിറ്റിയുടെ ജനറല്‍ ബോഡിയും നടന്നു. പ്രസിഡന്റ് പി വി അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങ് ഫൈസല്‍ ബാബു കെ സി ഉദ്ഘാടനം ചെയ്തു.

നൗഷാദ് വെള്ളാറാംപാറ പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ മുഹമ്മദ് അമീന്‍ ചെമ്മല സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു. മുജീബ് സലാഹിയുടെ ഉദ്‌ബോധന കഌസ് എടുത്തു. പി സി ഗഫൂര്‍ സ്വാഗതം പറഞ്ഞു.

അര്‍ഷാദ് കെ സി, ഷബീബ് ടി, അഷ്ഫാക് പി വി, ഫാസില്‍ പി കെ, മുഹ്‌സിന ടീച്ചര്‍, ഷഫീക് പി വി, ഷിയാസ് കെ എം നിയാസ് കെ പി തുടങ്ങിയവരും അതിഥികളായ സമദ് എടവണ്ണപ്പാറ, നിയാസ് കുനിയില്‍, ഹസ്സന്‍ കുട്ടി പെരിന്തല്‍മണ്ണ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. അഷ്‌റഫ് വി ടി നന്ദി പറഞ്ഞു. പരിപാടിയില്‍ ഒതായിലെ നിര്‍ധനനായ ഒരാള്‍ക്ക് വീട് വയ്ക്കുന്നതിനുള്ള സാമ്പത്തിക സഹായവും നല്‍കി.

Next Story

RELATED STORIES

Share it