Latest News

തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം; ഉച്ചയ്ക്ക് 12 മണി വരെ സഭ പിരിഞ്ഞു

തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം; ഉച്ചയ്ക്ക് 12 മണി വരെ സഭ പിരിഞ്ഞു
X

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും സഭയില്‍ എസ്ഐആറിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രാവിലെ 11 മണിക്ക് ലോക്സഭാ നടപടികള്‍ ആരംഭിച്ചയുടന്‍ എല്ലാ പ്രതിപക്ഷ എംപിമാരും മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ചിലര്‍ നടുത്തളത്തിലെത്തി. സ്പീക്കര്‍ ചോദ്യോത്തര വേളയില്‍ തുടര്‍ന്നെങ്കിലും പ്രതിപക്ഷബഹളം കാരണം സഭ തടസ്സപ്പെട്ടു.

തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള ഉച്ചയ്ക്ക് 12 മണി വരെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. അതേസമയം, ജനാധിപത്യം സംരക്ഷിക്കാന്‍ പ്രതിഷേധങ്ങള്‍ അനിവാര്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നേരത്തെ, പാര്‍ലമെന്റ് സമുച്ചയത്തിലെ മകര്‍ ദ്വാറിന് മുന്നില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രാവിലെ 10:30 ന് പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. സര്‍ക്കാര്‍ ഉടന്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സമ്മേളനത്തിന്റെ ആദ്യ ദിവസം എസ്ഐആര്‍ വിഷയത്തിലും വോട്ട് ചോര്‍ത്തല്‍ ആരോപണങ്ങളിലും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. എസ്ഐആറും തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ സമയപരിധി നിശ്ചയിക്കരുതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it