Latest News

ചാറ്റ് ജിപിടി ഗോ ഒരുവര്‍ഷം സൗജന്യമായി നല്‍കുമെന്ന് ഓപ്പന്‍ എഐ

ചാറ്റ് ജിപിടി ഗോ ഒരുവര്‍ഷം സൗജന്യമായി നല്‍കുമെന്ന് ഓപ്പന്‍ എഐ
X

ന്യൂഡല്‍ഹി: എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയുടെ ഗോ വേര്‍ഷന്‍ ഇന്ത്യക്കാര്‍ക്ക് ഒരു വര്‍ഷം സൗജന്യമായി നല്‍കുമെന്ന് നിര്‍മാതാക്കളായ ഓപ്പന്‍ എഐ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കാനും ഈ വേര്‍ഷന്‍ അനുമതി നല്‍കുന്നു. നവംബര്‍ നാലിലെ പ്രമോഷനില്‍ സൈന്‍അപ്പ് ചെയ്യുന്നവര്‍ക്കാണ് ഈ സേവനം ലഭിക്കുക. ചാറ്റ് ജിപിടിയുടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാര്‍ക്കറ്റാണ് ഇന്ത്യ. അതുകൊണ്ടാണ് ഇന്ത്യക്കാര്‍ക്ക് പ്രത്യേക സൗജന്യ സേവനം നല്‍കാന്‍ കമ്പനി തീരുമാനിച്ചത്.

Next Story

RELATED STORIES

Share it