ഉമ്മന്‍ചാണ്ടിയുടെ ചികില്‍സയില്‍ വീഴ്ചയെന്ന് സഹോദരന്
കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയറിയിച്ച് സഹോദരന് അലക്സ് വി ചാണ്ടി രംഗത്ത്. ഉമ്മന്‍ചാണ്ടിക്ക് ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനും ചികില്‍സ നിഷേധിക്കുന്നുവെന്നാണ് അലക്സ് വി ചാണ്ടിയുടെ ആരോപണം. കഴിഞ്ഞ 15 ദിവസമായി ഒരു ചികില്‍സയും ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്നില്ല. ഉമ്മന്‍ചാണ്ടിയെ കാണാനെത്തുന്നവരെ അനുവദിക്കുന്നില്ല. സഹോദരനായതിനാല്‍ ഇതൊക്കെ കണ്ടുനില്ക്കാന് വിഷമമുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് മുന്‍ മുഖ്യമന്ത്രിക്ക് ചികില്‍സ നിഷേധിക്കുന്നത്. ഇളയ മകള്‍ അച്ചു ഉമ്മന്‍ പിതാവിന് മികച്ച ചികില്‍സ കിട്ടണമെന്നാണ് ആവശ്യമെന്നും അലക്സ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ, ഉമ്മന്‍ചാണ്ടിക്ക് ചികില്‍സ നിഷേധിക്കുന്നെന്ന് ചൂണ്ടിക്കാട്ടി അലക്സ് ചാണ്ടിയും ബന്ധുക്കളുമടക്കം 42 പേര് ഒപ്പിട്ട് കത്ത് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. പരാതി നല്കിയ ശേഷം പിന്‍വലിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മര്‍ദം ചെലുത്തിയെന്നും അലക്സ് ചാണ്ടി ആരോപിച്ചു.
അതേസമയം, തനിക്ക് ശരിയായ ആരോഗ്യപരിപാലനം ലഭിക്കുന്നില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒപ്പമുണ്ടെന്നും തനിക്ക് ലഭിക്കുന്ന മികച്ച ചികില്‍സയില്‍ പൂര്ണസംതൃപ്തനാണെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയ്ക്ക് മതിയായ ചികില്‍സ നല്‍കുന്നില്ലെന്ന ആരോപണമുയര്‍ത്തി ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് മകന് ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പേജ് വഴി ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ വ്യക്തമാക്കിയത്.
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT