Latest News

ഓണ്‍ലൈന്‍ പഠനം: മാളയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി സംഘടനകളും വ്യക്തികളും

ഓണ്‍ലൈന്‍ പഠനം: മാളയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി സംഘടനകളും വ്യക്തികളും
X

മാള: അഷ്ടമിച്ചിറ സര്‍വ്വീസ് സഹകരണ ബാങ്ക് ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിന് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി എല്‍ ഇഡി ടിവി വിതരണം ചെയ്തു. വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ ഉദ്ഘാടനം കര്‍മം നിര്‍വഹിച്ചു.

മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വൈസ് പ്രസിഡന്റ് ഗൗരി ദാമോരന്‍, ബാങ്ക് ഡയറക്ടര്‍മാരായ വി എം വത്സന്‍, ജോണി കോക്കാട്ടില്‍, വേലായുധന്‍ മച്ചിങ്ങല്‍, ടി കെ ശിവജി, ജോര്‍ജ്ജ് നെല്ലിശ്ശേരി, ബീന സാബു, ബാങ്ക് സെക്രട്ടറി എന്‍ എസ് സനുഷ തുടങ്ങിയവര്‍ സംസാരിച്ചു.

പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ നിര്‍ദ്ധന കുടുംബത്തിലെ വിദ്യാര്‍ത്ഥിക്ക് പഠനാവശ്യാര്‍ത്ഥം ഡിലൈറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ടി വി നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ ടി വി കൈമാറി. വാര്‍ഡംഗം വാസന്തി സുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിലൈറ്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി നസീര്‍ പാണ്ടികശാല, പ്രജീഷ് കളരിക്കല്‍, സി കെ സുരേന്ദ്രന്‍, പി ജെ സ്റ്റാന്‍ലി, ഖാദര്‍ കുരിയാപ്പിള്ളി, കുട്ടി അരക്കപറമ്പില്‍, ശരത്ത്, മനോജ് ചെറാലി തുടങ്ങിയവര്‍ പങ്കെടുത്തു.

പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പുളിയിലക്കുന്ന് പ്രദേശത്ത് താമസിക്കുന്ന തെക്കുംമുറി ഹൈസ്‌കൂളിലും കണ്ണികുളങ്ങര എല്‍ പി സ്‌കൂളിലും പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളുള്ള ഒരു കുടുംബത്തില്‍ ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കി കൊണ്ട് കരുതലിന്റെ കരസ്പര്‍ശവുമായി പ്രവാസിയായ ഒരു സുഹൃത്തിന്റെ സഹകരണത്തോടെ ടി വി നല്‍കി. ഗ്രാമപഞ്ചായത്തംഗം എം കെ കാഞ്ചന, കെ പി പ്രജീഷ്, നസീര്‍ പാണ്ടികശാല, എം എം സുലൈമാന്‍, വി ആര്‍ നാരായണന്‍, രാജന്‍ മതിയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ടി വിയും മൊബൈല്‍ ഇന്റര്‍നെറ്റും സൗകര്യമില്ലാതിരുന്ന കുരുവിലശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പരിധിയിലെ 20 കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ എല്‍ ഇ ഡി ടിവിയുടെ വിതരണം ബെന്നി ബഹന്നാന്‍ എം പി നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. എം എല്‍ എ വി ആര്‍ സുനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, കൊടുങ്ങല്ലൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ടി എം നാസര്‍, ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ടി കെ ജിനേഷ്, അസി. രജിസ്ട്രാര്‍ സുരേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജൂലി ബെന്നി, ബിന്ദു ബാബു, ബാങ്ക് ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു, ബാങ്ക് ഡയറക്ടര്‍ പി സി ഗോപി സ്വാഗതവും ബാങ്ക് സെക്രട്ടറി നിക്‌സണ്‍ നന്ദിയും പറഞ്ഞു

Next Story

RELATED STORIES

Share it